ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്മാര് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 14ാം മിനുട്ടില്‍ ആതിഥേയര്‍ ലീഡെടുത്തു. അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ അസിസ്റ്റില്‍ വാന്‍ ഡെക്കാണ് ലിവര്‍പൂളിന്റെ സ്കോര്‍ ബോര്‍ഡ് തുറന്നത്. 93ാം മിനുട്ടില്‍ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത്.
സീസണില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ലിവര്‍പൂള്‍ 64 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. 34 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.ര ണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 48 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ലെസ്റ്റര്‍ സിറ്റിയെ ബേണ്‍ലി അട്ടിമറിച്ചു.ഒന്നിനെതിരേ രണ്ട് ഗോളിനാണ് ലെസ്റ്ററെ ബേണ്‍ലി തോല്‍പ്പിച്ചത്.
ടെസ്റ്റ്: ബാറ്റിങ് നിര തിളങ്ങി, ശ്രീലങ്കയ്ക്കെതിരേ സിംബാബ്വെയ്ക്ക് മികച്ച തുടക്കം
33ാം മിനുട്ടില്‍ ഹാര്‍വി ബാമസിന്റെ ഗോളില്‍ ലെസ്റ്റര്‍ ആദ്യം മുന്നിലെത്തിയെങ്കിലും 56ാം മിനുട്ടില്‍ ക്രിസ് വുഡിലൂടെ ബേണ്‍സി സമനില പിടിച്ചു. 68ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ജാമി വാര്‍ഡി പാഴാക്കിയത് ലെസ്റ്ററിന് തിരിച്ചടിയായി. 79ാം മിനുട്ടില്‍ ആഷ്ളി വെസ്റ്റ്്വുഡാണ് ബേണ്‍ലിയുടെ വിജയ ഗോള്‍ നേടിയത്. 45 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്തും 27 പോയിന്റുള്ള ബേണ്‍ലി 14ാം സ്ഥാനത്തുമാണ്.