വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍, വിജയം തുടര്‍ന്ന് ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കരുത്തരായ ലിവര്‍പൂള്‍. ബോണ്‍മൗത്തിനെ 2-1നാണ് യര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്മാര്‍ തോല്‍പ്പിച്ചത്. അവസാന മത്സരത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന വാറ്റ്‌ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ അട്ടിമറി തോല്‍വി വഴങ്ങിയിരുന്നു. അഭിമാനം തിരിച്ചുപിടിക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ കടുത്ത മത്സരത്തിലൂടെയാണ് ലിവര്‍പൂള്‍ ബോണ്‍മൗത്തിനെ തോല്‍പ്പിച്ചത്. സ്വന്തം തട്ടകത്തില്‍ സൂപ്പര്‍ താരങ്ങളെ അണിനിരത്തി 4-3-3 ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. മറുവശത്ത് 4-1-4-1 ഫോര്‍മേഷനാണ് ബോണ്‍മൗത്ത് സ്വീകരിച്ചത്.

ഒമ്പതാം മിനുട്ടില്‍ത്തന്നെ ലിവര്‍പൂളെ വിറപ്പിച്ച് ബോണ്‍മൗത്ത് ലീഡെടുത്തു. ജെഫേഴ്‌സന്‍ ലീമയുടെ അസിസ്റ്റില്‍ കാലും വില്‍സനാണ് ബോണ്‍മൗത്തിനായി വലകുലുക്കിയത്. ലീഡെടുത്തതോടെ സന്ദര്‍ശകര്‍ പ്രതിരോധം കടുപ്പിച്ചെങ്കിലും 25ാം മിനുട്ടില്‍ ലിവര്‍പൂള്‍ സമനില പിടിച്ചു. സാദിയോ മാനെ ഗോളിന് വഴിയൊരുക്കിയപ്പോള്‍ മുഹമ്മദ് സലാഹ് പന്ത് പോസ്റ്റിലെത്തിച്ചു. എട്ട് മിനുട്ടിനുള്ളില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. വാന്‍ ഡെക്കിന്റെ അസിസ്റ്റില്‍ സാദിയോ മാനെയാണ് വലകുലുക്കിയത്. രണ്ടാം പകുതിയില്‍ ഗോളൊഴിഞ്ഞ് നിന്നതോടെ ജയം ലിവര്‍പൂളിനൊപ്പം നിന്നു. 74 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് ആറിനെതിരേ 14 ഗോള്‍ശ്രമവും ലിവര്‍പൂള്‍ നടത്തി. 29 മത്സരം പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 82 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തരം താഴ്ത്തല്‍ ഭീഷണി നേരിട്ട് ബോണ്‍മൗത്ത് 18ാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 57 പോയിന്റ് മാത്രമാണുള്ളത്.

liverpool

കലാശപ്പോരില്‍ ഗോകുലം വീണു; കേരള പ്രീമിയര്‍ ലീഗ് കിരീടം ബ്ലാസ്റ്റേഴ്‌സിന്കലാശപ്പോരില്‍ ഗോകുലം വീണു; കേരള പ്രീമിയര്‍ ലീഗ് കിരീടം ബ്ലാസ്റ്റേഴ്‌സിന്

മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. വെസ്റ്റ്ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തിയത്. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. 78ാം മിനുട്ടില്‍ മെസ്യൂട്ട് ഓസിലിന്റെ അസിസ്റ്റില്‍ അലക്‌സാണ്ടര്‍ ലാക്കസാറ്റെയാണ് ഗണ്ണേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. 4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമും ഇറങ്ങിയത്. 40 പോയിന്റുള്ള ആഴ്‌സണല്‍ 10ാം സ്ഥാനത്താണ്. വെസ്റ്റ്ഹാം 16ാം സ്ഥാനത്തും. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വാറ്റ്‌ഫോര്‍ഡിനെ 1-0നും ഷെഫീല്‍ഡ് യുണൈറ്റഡ് നോര്‍വിച്ചിനെ 1-0നും സതാംപ്റ്റണെ ന്യൂകാസില്‍ 1-0നും തോല്‍പ്പിച്ചു. വോള്‍വ്‌സ് ബ്രൈറ്റണ്‍ മത്സരം ഗോള്‍രഹിത സമനിലയിലായി.

Story first published: Sunday, March 8, 2020, 10:13 [IST]
Other articles published on Mar 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X