വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി തന്നെ... കാല്‍പന്തില്‍ കനകകിരീടം വീണ്ടും, ആറാം ബാലണ്‍ ഡിയോറുമായി റെക്കോര്‍ഡ്

വാന്‍ഡൈക്കിനെ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി

Lionel Messi claims record 6th Ballon d'Or, overtakes Cristiano Ronaldo
messi

പാരീസ്: കാല്‍ പന്തുകളിയുടെ സുവര്‍ണ സിംഹാസനത്തില്‍ വീണ്ടും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം വീണ്ടും സ്വന്തമാക്കി മെസ്സി റെക്കോര്‍ഡിട്ടു. ഇതോടെ കൂടുതല്‍ തവണ ഈ അവാര്‍ഡ് നേടിയ താരമായും അദ്ദേഹം മാറി. നേരത്തേ അഞ്ചു ബാലണ്‍ ഡിയോറുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു മെസ്സി. 2015നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ബാലണ്‍ ഡിയോര്‍ നേട്ടം കൂടിയാണിത്.

പാരീസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ ഭടന്‍ വിര്‍ജില്‍ വാന്‍ഡൈക്കിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് അദ്ദേഹത്തിന്റെ നേട്ടം. മെസ്സിയുടെ മുഖ്യ എതിരാളിയായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മെസ്സി വീണ്ടുമൊരു ബാലണ്‍ ഡിയോര്‍ ഏറ്റുവാങ്ങുന്നതിന് സാക്ഷിയായി വാന്‍ഡൈക്ക് വേദിയിലുണ്ടായിരുന്നപ്പോള്‍ റൊണാള്‍ഡോ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ക്രൊയേഷ്യന്‍ സൂപ്പര്‍ താരവും കഴിഞ്ഞ തവണത്തെ ജേതാവുമായ ലൂക്കാ മോഡ്രിച്ചില്‍ നിന്നാണ് മെസ്സി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ശക്തമായ തിരിച്ചുവരവ്

മോഡ്രിച്ച് സര്‍പ്രൈസ് ജേതാവായ കഴിഞ്ഞ സീസണില്‍ മെസ്സി അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ഗംഭീര തിരിച്ചുവരവുമായി അദ്ദേഹം പുരസ്‌കാരം തിരിച്ചുപിടിക്കുകയായിരുന്നു. ബാഴ്‌സലോണയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. 40 ഗോളുകള്‍ അടിച്ചെടുത്ത അദ്ദേഹം 17 അസിസ്റ്റുകളും നല്‍കി.
ബാഴ്‌സയ്‌ക്കൊപ്പം പത്താം ലാ ലീഗ കിരീടവും മെസ്സി സ്വന്തമാക്കിയിരുന്നു. കൂടാത സൂപ്പര്‍ കപ്പ് വിജയത്തിനും ചുക്കാന്‍ പിടിക്കാന്‍ താരത്തിനു സാധിച്ചു. ചാംപ്യന്‍സ് ലീഗ്, ലാ ലിഗ എന്നിവയിലെ ടോപസ്‌കോററും മെസ്സി തന്നെയായിരുന്നു.

നന്ദി പറഞ്ഞ് മെസ്സി

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മെസ്സി ബാഴ്‌സലോണയിലെ എല്ലാവരോടും നന്ദി അറിയിച്ചു. അവര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും വളരെ വലുതാണ്. വളരെ സ്‌പെഷ്യലായ ദിവസം കൂടിയാണിത്. ഈ അവാര്‍ഡും തനിക്കേറെ സ്‌പെഷ്യലാണ്. അതുകൊണ്ടു തന്നെ വളരെയധികം സന്തോഷമുണ്ട്.

തിരക്കേറിയദിനചര്യ കാരണം ഇതുവരെയുള്ള നേട്ടങ്ങളെക്കുറിച്ച് ആലോചിക്കാനും ആസ്വദിക്കാനുമുള്ള സമയം തനിക്കു ലഭിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ന് ഞാന്‍ ഈ വിജയം ആസ്വദിക്കും. കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ചെയ്യും. അതിനു ശേഷമായിരിക്കും ഇനിയെന്താണ് ചെയ്യേണ്ടതെന്നു ചിന്തിക്കുകയെന്നു മെസ്സി കൂട്ടിച്ചേര്‍ത്തു.

റാപിനോ മികച്ച വനിതാ താരം

മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം അമേരിക്കന്‍ ക്യാപ്റ്റന്‍ കൂടിയായ മേഗന്‍ റാപിനോയ്ക്കാണ്. എന്നാല്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ താരത്തിനായില്ല. 34 കാരിയായ താരം അമേരിക്കയെ ലോകകപ്പ് കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിക്കുള്ള ഗോള്‍ഡന്‍ ബോളും ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും റാപിനോയ്ക്കായിരുന്നു.
അതേസമയം, മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ബ്രസീല്‍ താരം അലിസണിനാണ്. മികച്ച അണ്ടര്‍ 21 താരമായി യുവന്റസിന്റെ ഡച്ച് ഡിഫന്‍ഡര്‍ മത്യാസ് ഡിലൈറ്റ് തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Tuesday, December 3, 2019, 9:27 [IST]
Other articles published on Dec 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X