Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കിരീടമില്ലെങ്കിലും റെക്കോഡിട്ട് മെസ്സി, സ്വന്തമാക്കിയത് ഏഴാം സ്വര്‍ണ്ണ ബൂട്ട്

ബാഴ്‌സലോണ: ലാ ലിഗയില്‍ ഇത്തവണ ബാഴ്‌സലോണയ്ക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ആരാധകര്‍ക്ക് ആശ്വാസമായി സ്വര്‍ണ്ണ ബൂട്ട് മെസ്സിക്ക്. ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിന് ലഭിക്കുന്ന ബൂട്ട് ഇത് ഏഴാം തവണയാണ് മെസ്സി സ്വന്തമാക്കുന്നത്. കൂടുതല്‍ തവണ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും മെസ്സി സ്വന്തം പേരിലാക്കി. സീസണിന്റെ തുടക്കത്തില്‍ പരിക്ക് വേട്ടായാടിയ മെസ്സി ശക്തമായി തിരിച്ചെത്തി 33 മത്സരത്തില്‍ നിന്ന് നേടിയത് 25 ഗോളാണ്. ഇതിന് മുമ്പ് ടെല്‍മോ സാറയുടെ റെക്കോഡിനൊപ്പമായിരുന്നു മെസ്സി. എന്നാല്‍ ഇത്തവണകൂടി സ്വര്‍ണ്ണ ബൂട്ട് ലഭിച്ചതോടെ ഇതിഹാസ താരത്തെയും മെസ്സി മറികടന്നു. 12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് 30 ഗോളിന് താഴെ സ്‌കോര്‍ ചെയ്ത് ഒരു താരം ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്.

അലാവസിനെതിരേ മെസ്സി ഇരട്ട ഗോള്‍ നേടിയതും റയല്‍ മാഡ്രിഡ്-ലെഗനീസ് മത്സരത്തില്‍ കരീം ബെന്‍സേമയ്ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതുമാണ് മെസ്സിയിലേക്ക് സ്വര്‍ണ്ണ ബൂട്ടിനെ എത്തിച്ചത്. 21 ഗോളാണ് ബെന്‍സേമയുടെ പേരിലുള്ളത്. കൂടാതെ ഈ സീസണില്‍ അസിസ്റ്റിലും റെക്കോഡിടാന്‍ മെസ്സിക്കായി. 21 അസിസ്റ്റുകള്‍ സ്വന്തമാക്കിയ മെസ്സി ബാഴ്‌സയിലെ മുന്‍ സഹതാരമായിരുന്ന സാവിയുടെ 20 അസിസ്‌റ്റെന്ന റെക്കോഡിനെയാണ് മറികടന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്ക് രണ്ടാം സ്ഥാനം മാത്രമാണുള്ളതെന്നാണ് സ്വര്‍ണ്ണ ബൂട്ട് നേട്ടത്തെക്കുറിച്ച് മെസ്സി പ്രതികരിച്ചത്. ലീഗ് കിരീടത്തിനൊപ്പം സ്വര്‍ണ്ണ ബൂട്ടുകൂടി വരണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് മെസ്സി കൂട്ടിച്ചേര്‍ത്തു. 38 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റുമായാണ് റയല്‍ മാഡ്രിഡ് കിരീടം ചൂടിയത്.

messi-goldenboot

രണ്ടാം സ്ഥാനത്തെത്തിയ ബാഴ്‌സയ്ക്ക് 38 മത്സരത്തില്‍ നിന്ന് നേടാനായത് 82 പോയിന്റാണ്. അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും സെവിയ്യ നാലാം സ്ഥാനത്തുമെത്തി. നേരത്തെ ലീഗ് കിരീടം നഷ്ടമായെന്നുറപ്പായതിന് പിന്നാലെ ടീമിന്റെ ശൈലിക്കെതിരേ മെസ്സി വിമര്‍ശനം ഉന്നയിച്ചിരുന്നു. താരങ്ങള്‍ കൂടുതല്‍ മികച്ച മാനസികാവസ്ഥ കാട്ടണമെന്നും ഉത്തരവാദിത്തം കാട്ടണമെന്നും മെസ്സി പറഞ്ഞിരുന്നു. ലാലിഗയില്‍ പുറത്തായതിനാല്‍ ഇനി ചാമ്പ്യന്‍സ് ലീഗിലാണ് ബാഴ്‌സലോണയുടെ പ്രതീക്ഷ. ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ നാപ്പോളിയുമായി 1-1 സമനില പങ്കിടുകയാണ് ബാഴ്‌സലോണ. രണ്ടാം പാദം ബാഴ്‌സലോണയുടെ തട്ടകത്തിലാണ് നടക്കുന്നത്. നിലവിലെ പരിശീലകന്‍ സെറ്റിയന് കീഴില്‍ ബാഴ്‌സലോണയുടെ പ്രകടനം മോശമാകുന്നുവെന്ന അഭിപ്രായം വലിയ തോതില്‍ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. വരും സീസണില്‍ പ്രമുഖ പരിശീലകരിലാരെങ്കിലും ബാഴ്‌സയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Story first published: Tuesday, July 21, 2020, 9:59 [IST]
Other articles published on Jul 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+