വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പിലെ സൂപ്പര്‍താരം മെസ്സി തന്നെ; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ് സ്‌കോറര്‍, റെക്കോര്‍ഡ്

ബാഴ്‌സലോണ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലയണല്‍ മെസ്സി യൂറോപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു താരം തുടര്‍ച്ചയായ മൂന്നാംവര്‍ഷം ഈ ബഹുമതി സ്വന്തമാക്കുന്നത്. മെസ്സിയുടെ റെക്കോര്‍ഡ് മറികടക്കാനുള്ള സുവര്‍ണാവസരം പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ നഷ്ടപ്പെടുത്തിയതോടെ മെസ്സി ഈ സീസണിലും ടോപ് സ്‌കോററായി.

messi

മെസ്സി സീസണില്‍ 36 ഗോളുകള്‍ നേടിയപ്പോള്‍ എംബാപ്പെ 33 ഗോളുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ എംബാപ്പെയ്ക്ക് മെസ്സിയെ മറികടക്കാന്‍ നാലു ഗോളുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, മത്സരം 1-3 തോറ്റപ്പോള്‍ പിഎസ്ജിയുടെ ആശ്വാസഗോള്‍ മാത്രമാണ് ഫ്രഞ്ച് താരത്തിന് നേടാനായത്.

ഇന്ത്യ ഓപ്പണ്‍ ബോക്‌സിങ്; മേരി കോമും സരിതയും തിളങ്ങി; ഇന്ത്യയ്ക്ക് 12 സ്വര്‍ണംഇന്ത്യ ഓപ്പണ്‍ ബോക്‌സിങ്; മേരി കോമും സരിതയും തിളങ്ങി; ഇന്ത്യയ്ക്ക് 12 സ്വര്‍ണം

മെസ്സിയുടെ ഗോളടിമികവില്‍ ഈ വര്‍ഷവും ബാഴ്‌സലോണ ലാ ലീഗ കിരീടം സ്വന്തമാക്കിയിരുന്നു. അതേസമയം, അവാര്‍ഡുകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും ലിവര്‍പൂളിനെതിരായ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും തങ്ങള്‍ കരകയറിയിട്ടില്ലെന്നുമാണ് മെസ്സിയുടെ പ്രതികരണം. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളില്‍നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബാഴ്‌സ കോപ ഡെല്‍ റേ ഫൈനലില്‍ ശനിയാഴ്ച വലന്‍സിയയെ നേരിടുന്നുണ്ട്.

Story first published: Saturday, May 25, 2019, 11:25 [IST]
Other articles published on May 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X