Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് പരിക്ക്; ലാ ലീഗ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല, ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാകും

ബാഴ്‌സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സി പരിക്കേറ്റ് പുറത്തായതിനാല്‍ ലാ ലീഗയുടെ പുതിയ സീസണ്‍ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല. പരിക്ക് ഭേദമാകാതെ താരം കളിക്കില്ലെന്ന് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ അിയിച്ചു. വെള്ളിയാഴ്ചയാണ് ലാ ലീഗയുടെ 2019-20 സീസണ്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും. മെസ്സി കളിക്കാതിരുന്നാല്‍ ടീമിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

സീസണ് മുന്നോടിയായി അമേരിക്കയില്‍ പരിശീലന മത്സരത്തിനെത്തിയപ്പോഴാണ് മെസ്സിക്ക് പരിക്കേറ്റത്. മെസ്സി പരിക്കില്‍നിന്നും പൂര്‍ണമായും മോചിതനായില്ലെങ്കിലും തനിച്ചുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ കളിച്ച് റിസ്‌കെടുക്കാനില്ലെന്നാണ് പരിശീലകന്റെ പ്രതികരണം. മെസ്സിയെപോലെ ഒരു താരത്തിന് പൂര്‍ണവിശ്രമം ആവശ്യമാണെന്നും വലിയ കളികള്‍ വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

messi

ലാ ലീഗയിലെ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇത്തവണയും കിരീടപ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. 200 മില്യണ്‍ യൂറോ നല്‍കി പുതിയ കളിക്കാരെയും ടീമിലെടുത്തിട്ടുണ്ട്. ഫ്രെങ്കി ഡി ജോങ്, ആന്റോണിയോ ഗ്രിസ്മാന്‍ എന്നിവര്‍ ഇക്കുറി ബാഴ്‌സയ്ക്കുവേണ്ടിയിറങ്ങും. രണ്ടുവര്‍ഷം മുമ്പ് ടീം വിട്ട നെയ്മറെ തിരികെ എത്തിക്കാനും ശ്രമം തുടരുകയാണ്. സപ്തംബര്‍ ആദ്യം കൈമാറ്റജാലകം അവസാനിക്കുമ്പോഴേക്കും നെയ്മറെ ടീമിലെത്തിക്കാന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Story first published: Friday, August 16, 2019, 11:17 [IST]
Other articles published on Aug 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+