ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നു, ഇനിയെന്ത്?

മാഡ്രിഡ്: അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി എഫ്‌സി ബാഴ്‌സലോണ വിടുന്നു. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികവും സാങ്കേതികപരവുമായ പ്രതിസന്ധികള്‍ കാരണമാണ് മെസ്സിയുടെ പിന്മാറ്റം. വ്യാഴാഴ്ച്ച ബാഴ്‌സലോണ ക്ലബ്ബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പുതിയ കരാറില്‍ ഒപ്പിടാന്‍ മെസ്സിയും ക്ലബും ധാരണയില്‍ എത്തിയതിന് ശേഷമാണ് അര്‍ജന്റീന നായകന്റെ പിന്‍മാറ്റമെന്ന് സ്പാനിഷ് ക്ലബായ ബാഴ്‌സലോണ പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ മെസ്സിയും ബാഴ്‌സലോണയും തമ്മിലെ 18 വര്‍ഷത്തെ ബന്ധത്തിന് തിരശ്ശീല വീഴുകയാണ്.

'പുതിയ കരാര്‍ ഒപ്പിടേണ്ട ദിവസമായിരുന്നു ഇന്ന്. കരാര്‍ പുതുക്കുന്നതില്‍ ബാഴ്‌സലോണയും മെസ്സിയും ധാരണയില്‍ എത്തിയിരുന്നതാണുതാനും. പക്ഷെ ഇനിയത് നടക്കില്ല. ലാ ലിഗ നിയന്ത്രണങ്ങള്‍ കാരണം സാമ്പത്തികവും സാങ്കേതികപരവുമായ നിരവധി തടസങ്ങള്‍ മുന്നിലുണ്ട്. അതുകൊണ്ട് ലയണല്‍ മെസ്സി എഫ്‌സി ബാഴ്‌സലോണയില്‍ തുടരില്ല', ഔദ്യോഗിക പ്രസ്താവനയില്‍ ലാ ലിഗ ക്ലബ് അറിയിച്ചു. എഫ്‌സി ബാഴ്സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയില്‍ എല്ലാ ആശംസകളും നേരുന്നതായും പ്രസ്താവനയില്‍ ക്ലബ് കൂട്ടിച്ചേര്‍ത്തു.

മെസ്സിയുടെ കൂടുവിടല്‍ ആരാധകരെ ഒല്‍പ്പം നിരാശപ്പെടുത്തുന്നുണ്ട്. ബാഴ്‌സയിലൂടെ വളര്‍ന്നുവന്ന മെസ്സി തുടര്‍ന്നും ക്ലബിനായി കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ സ്പാനിഷ് ലീഗായ ലാ ലിഗയിലെ കടുത്ത സാമ്പത്തിക നയങ്ങളാണ് മെസ്സിയുടെ പിന്‍മാറ്റത്തിന് കാരണം. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ബാഴ്‌സയ്ക്കായി 778 മത്സരങ്ങളാണ് ലയണല്‍ മെസ്സി കളിച്ചത്. ഇക്കാലയളവില്‍ 672 ഗോളുകളും ക്ലബിനായി കുറിക്കാന്‍ അര്‍ജന്റീനയുടെ നായകന്‍ കൂടിയായ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. മറ്റു ക്ലബ്ബുകളുമായി ചര്‍ച്ച നടത്താന്‍ മെസ്സിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ മെസ്സി തുടരണമെന്ന ആഗ്രഹമാണ് എഫ്‌സി ബാഴ്‌സ മുന്നോട്ടുവെച്ചത്. ഇതിനെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ കരാറിന് ക്ലബും മെസ്സിയും ധാരണയിലെത്തി.

നേരത്തെ, 2020 ഓഗസ്റ്റില്‍ ബാഴ്‌സ വിടാനുള്ള താത്പര്യം ലയണല്‍ മെസ്സി ഔദ്യോഗികമായി ക്ലബ്ബിനെ അറിയിച്ചിരുന്നു. അന്നത്തെ ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തമൂവുമായുള്ള ഇടര്‍ച്ചയെ തുടര്‍ന്നാണ് താരം ഈ നീക്കം നടത്തിയത്. എന്നാല്‍ ബര്‍ത്തമൂവിന്റെ പിന്‍ഗാമിയായി വന്ന ജൊവാന്‍ ലാപോര്‍ട്ട മെസ്സിയെ വശത്താക്കി; താരം ക്ലബില്‍ തുടര്‍ന്നു. ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളടിച്ച താരമാണ് ലയണല്‍ മെസ്സി. 13 ആം വയസുമുതല്‍ താരം ക്ലബിനൊപ്പമുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Read more about: messi barcelona la liga
Story first published: Friday, August 6, 2021, 7:03 [IST]
Other articles published on Aug 6, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X