വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കുഞ്ഞിനെ നഷ്ടമായ അമ്മയെപ്പോലെ മെസ്സി വിങ്ങിപ്പൊട്ടി!! ആശ്വസിപ്പിക്കാനായില്ല... ഒടുവില്‍ ഒപ്പം കരഞ്ഞു

കോപ്പാ അമേരിക്ക ഫൈനലിലെ തോല്‍വിക്കു ശേഷമായിരുന്നു സംഭവം

ബ്യൂണസ് ഐറിസ്: തോല്‍വികള്‍ വളരെയധികം തന്നെ തളര്‍ത്താറുണ്ടെന്ന് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി അടുത്തിടെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു. തോല്‍വിയില്‍ നിന്നും കരകയറി സാധാരണ നിലയിലെത്താന്‍ ചിലപ്പോള്‍ ഒന്നിലേറെ ദിവസങ്ങള്‍ വേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതു ശരിവച്ചു കൊണ്ട് അര്‍ജന്റീനയുടെ മുന്‍ കോച്ചിങ് സംഘത്തിലെ അംഗമായിരുന്ന എല്‍വിയോ പലോറോസോയും രംഗത്തു വന്നിരിക്കുകയാണ്.

ഏഷ്യന്‍ ക്ലാസിക്കില്‍ ആര്? ഇന്ത്യയോ, പാകിസ്താനോ... ഇവര്‍ നിര്‍ണയിക്കും വിധി!!ഏഷ്യന്‍ ക്ലാസിക്കില്‍ ആര്? ഇന്ത്യയോ, പാകിസ്താനോ... ഇവര്‍ നിര്‍ണയിക്കും വിധി!!

ഇംഗ്ലണ്ടിലെ ദുരന്തം.. നാണക്കേടിലും ഇന്ത്യക്കു അഭിമാനിക്കാം!! കോട്ടങ്ങള്‍ മാത്രമല്ല, നേട്ടങ്ങളുമുണ്ട് ഇംഗ്ലണ്ടിലെ ദുരന്തം.. നാണക്കേടിലും ഇന്ത്യക്കു അഭിമാനിക്കാം!! കോട്ടങ്ങള്‍ മാത്രമല്ല, നേട്ടങ്ങളുമുണ്ട്

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പുറത്തായ ശേഷം മെസ്സി താല്‍ക്കാലികമായി ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അടുത്തിടെ നടന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല.

 2016ലെ സംഭവം

2016ലെ സംഭവം

100ാം വര്‍ഷ ആഘോഷത്തിന്റെ ഭാഗമായി 2016ല്‍ നടന്ന കോപ്പാ അമേരിക്കയുടെ പ്രത്യേക എഡിഷനിന്റെ ഫൈനലിനു ശേഷമുണ്ടായ സംഭവത്തെക്കുറിച്ചാണ് പലോറോസോ വെളിപ്പെടുത്തിയത്. അമേരിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.
നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍രഹിതമായി പിരിഞ്ഞ കളിയില്‍ 4-2നായിരുന്നു ചില അര്‍ജന്റീനയെ വീഴ്ത്തിയത്. ഷൂട്ടൗട്ടിലെ ആദ്യ കിക്ക് നഷ്ടപ്പെടുത്തി മെസ്സി ടീമിന്റെ ദുരന്തനായകനായി മാറിയിരുന്നു. ഇതിനു പിന്നാലെ മെസ്സി അന്താരാഷ്ട്ര ഫുട്ബോള്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷം തീരുമാനം മാറ്റി അദ്ദേഹം കളികളത്തില്‍ തിരിച്ചെത്തുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ തോല്‍വി

തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ തോല്‍വി

അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായി മൂന്നാമത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലിലേറ്റ തോല്‍വിയായിരുന്നു 2016ലേത്. 2014ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് അര്‍ജന്റീന പൊരുതി വീണിരുന്നു.
തൊട്ടടുത്ത വര്‍ഷം നടന്ന കോപ്പാ അമേരിക്കയുടെ ഫൈനലിലും അര്‍ജന്റീനയ്ക്ക് കാലിടറി. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത വര്‍ഷം കോപ്പയുടെ പ്രത്യേക എഡിഷനിലും കപ്പ് കൈയെത്തുംദൂരത്ത് മെസ്സിക്കു നഷ്ടമായത്.

മെസ്സി വിങ്ങിപ്പൊട്ടി

മെസ്സി വിങ്ങിപ്പൊട്ടി

2016ലെ കോപ്പ ഫൈനലിലെ തോല്‍വി മെസ്സിയെ അങ്ങേയറ്റം തളര്‍ത്തുകയും ദുഖിപ്പിക്കുകയും ചെയ്തയായി അന്നത്തെ കോച്ചായ ജെറാര്‍ഡോ മാര്‍ട്ടിനോയുടെ അസിസ്റ്റന്റായിരുന്ന പലോറോസ്സോ പറയുന്നു. മെസ്സി വിങ്ങിപ്പൊട്ടിയ കാഴ്ച വേദനാജനകമായിരുന്നു. ഡ്രസിങ് റൂമിലെത്തിയ മെസ്സി ദുഖം താങ്ങാനാവാതെ കണ്ണീര്‍ വാര്‍ത്തു. പലരും അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കോച്ച് വെളിപ്പെടുത്തി.

ഉറങ്ങുക പോലും ചെയ്തില്ല

ഉറങ്ങുക പോലും ചെയ്തില്ല

അന്നു രാത്രി മെസ്സിക്കു ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. പുലര്‍ച്ചെ രണ്ടു മണിക്ക് താന്‍ ചെന്നു നോക്കിയപ്പോള്‍ മുറി തന്റെ മുറിയില്‍ തനിച്ചിരുന്ന് കരയുകയാണ്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയെപ്പോലെ അദ്ദേഹത്തിന് ദുഖം സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും പറോലോസ്സോ പറഞ്ഞു.
തല കുനിച്ച് ഇരുന്ന് തേങ്ങിയ മെസ്സിയെ താനടക്കം പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ താനും അദ്ദേഹത്തിന്റെ തോളിലൂടെ കൈയിട്ട് കരഞ്ഞതായി പലോറോസ്സോ കൂട്ടിച്ചേര്‍ത്തു.

മെസ്സിയെക്കുറിച്ച് തികഞ്ഞ മതിപ്പ്

മെസ്സിയെക്കുറിച്ച് തികഞ്ഞ മതിപ്പ്

മെസ്സിയെക്കുറിച്ച് പറയുമ്പോള്‍ പലോറോസ്സോയ്ക്ക് നൂറുനാവാണ്. താന്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ വച്ചും ഏറ്റവും പ്രൊഫഷണലായ താരങ്ങളിലൊരാളാണ് മെസ്സിയെന്ന് അദ്ദേഹം പറഞ്ഞു. ഫുട്‌ബോളിനോടുള്ള ആത്മാര്‍ഥയുടെ കാര്യത്തിലും മറ്റു താരങ്ങളെ സഹായിക്കുന്ന കാര്യത്തിലും മെസ്സി വളരെ മുകളിലാണ്. മെസ്സിക്കൊപ്പം അര്‍ജന്റീന ടീമില്‍ മാത്രമല്ല ബാഴ്‌സലോണയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. കളിക്കു മുമ്പ് പിച്ചിന്റെ അവസ്ഥ പോലും വിലയിരുത്തുന്ന താരമാണ് മെസ്സിയെന്നും പലോറോസ്സോ വിശദമാക്കി.

Story first published: Saturday, September 15, 2018, 13:59 [IST]
Other articles published on Sep 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X