ഒടുവില്‍ ഫ്രീ കിക്ക് ഗോളുകളുടെ രഹസ്യം വെളിപ്പെടുത്തി മെസ്സി

ബാഴ്‌സലോണ: ആറുതവണ ലോക ഫുട്‌ബോളര്‍ ബഹുമതി സ്വന്തമാക്കിയ, ഫുട്‌ബോള്‍ ചരിത്രത്തിലെ അപൂര്‍വ സൂപ്പര്‍താരം ലയണല്‍ മെസ്സി പ്രായംകൂടുമ്പോഴും ഗോളടിമികവില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും ഗോള്‍ സ്‌കോറിങ്ങില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള മെസ്സി സമീപകാലത്ത് വിസ്മയിപ്പിക്കുന്ന ഫ്രീ കിക്ക് ഗോളുകളാല്‍ ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു.

മുന്നില്‍നില്‍ക്കുന്ന പ്രതിരോധ നിരക്കാരുടെ മുകളിലൂടെ ഗോളിയുടെ ഇടതുവശത്തേ മൂലയിലേക്ക് പറന്നിറങ്ങുന്ന മെസ്സിയുടെ ഗോളുകള്‍ അത്ഭുതകരമാണ്. ലാ ലീഗ 90 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മെസ്സി തന്റെ ഫ്രീകിക്ക് ഗോളുകളുടെ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി. കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ച ഗോള്‍വരള്‍ച്ചയെക്കുറിച്ചും ബാഴ്‌സലോണ താരം മെസ്സി അഭിമുഖത്തില്‍ വാചാലനായി.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ്; ലബുഷെയ്‌നിന് വീണ്ടും സെഞ്ച്വറി, ഓസീസിന് മേല്‍ക്കൈ

സമീപകാലത്ത് ഫ്രീ കിക്കുകളില്‍ താന്‍ പ്രത്യേക പഠനം തന്നെ നടത്തുകയുണ്ടായെന്ന് മെസ്സി പറഞ്ഞു. പ്രതിരോധ മതിലിന്റെ ക്രമീകരണം അനുസരിച്ചാണ് ഫ്രീ കിക്കെടുക്കുന്നത്. കിക്കെടുക്കുന്നതിന് മുന്‍പ് പ്രതിരോധനിര അനങ്ങുന്നതും കിക്കിനുശേഷം മാത്രം അവര്‍ ഉയരുന്നതും എങ്ങിനെയാണെന്ന് കണക്കുകൂട്ടിയാണ് ഷോട്ടെടുക്കുന്നത്. എല്ലാറ്റിനുമുപരി കഠിനമായ പരിശീലനമാണ് ഇതിന് പിന്നിലെന്നും മെസ്സി വെളിപ്പെടുത്തി. നിലവില്‍ കുട്ടികളുടെ ഉത്തരവാദിത്വവും ഉള്ളതിനാല്‍ അതിനനുസരിച്ചാണ് ട്രെയിനിങ്. ഓരോ മത്സരം കഴിയുമ്പോഴും കൂടുതല്‍ ഗോളുകള്‍ നേടുന്നതിനെക്കുറിച്ചും കളി മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചുമാണ് തന്റെ ചിന്തയെന്നും അര്‍ജന്റീനന്‍ സൂപ്പര്‍താരം പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 3, 2020, 17:06 [IST]
Other articles published on Jan 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X