മെസ്സിക്കെതിരേ വീണ്ടും മറഡോണ... മെസ്സിക്ക് ഒരിക്കലും അതിനാവില്ല, വെറുതെ സമയം കളയരുത്!!
ബ്യൂണസ് അയേഴ്‌സ്: തന്റെ പിന്‍ഗാമിയായി മാറുമെന്നു അര്‍ജന്റീനയുടെ ഫുട്‌ബോല്‍ ഈതിഹാസമായ ഡീഗോ മറഡോണ പല തവണ വിശേഷിപ്പിച്ച കളിക്കാരനാണ് ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായ ലയണല്‍ മെസ്സി. എന്നാല്‍ മറഡോണ ഇപ്പോള്‍ പഴയ അഭിപ്രായത്തില്‍ നിന്നും വ്യതിചലിച്ചിരിക്കുകയാണ്.
മെസ്സിയെ ഇപ്പോള്‍ തന്റെ പിന്‍ഗാമിയെന്നു അദ്ദേഹം വിശേഷിപ്പിക്കുന്നില്ല. റഷ്യന്‍ ലോകകപ്പിലും ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ മെസ്സിക്കു കഴിയാതിരുന്നതോടെയാണിത്. അസുഖത്തെ തുടര്‍ന്നു ആശുപത്രിയിലായിരുന്ന മറഡോണ അവിടെ നിന്നിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത
വാര്‍ത്താസമ്മേളനത്തില്‍ മെസ്സിയെ വിമര്‍ശിച്ചു.

മെസ്സിയെ ഇഷ്ടമാണ്
ഹൃദയം കൊണ്ട് താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മെസ്സിയെന്നു മറഡോണ വ്യക്തമാക്കി. മെസ്സിയെ ദേശീയ ടീമിന്റെ നേതാവാക്കാനാണ് ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും മറ്റും ശ്രമിക്കുന്നത്. എന്നാല്‍ മെസ്സിക്ക് അതിനു കഴിയില്ല. കാരണം തന്റേതായ ലോകത്ത് കളിക്കുകയും കുടുംബത്തിനൊപ്പം സമയം ചെലവിടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന താരമാണ് അദ്ദേഹമെന്ന് മറഡോണ ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല മെസ്സിക്കു നേതൃത്വ മികവില്ലെന്ന് മറഡോണ തുറന്നടിക്കുന്നത്.

വെറുതെ സമയം കളയുരത്
മെസ്സി നല്ല ലീഡറാണ്, പക്ഷെ അദ്ദേഹം അതു ചെയ്യില്ല. മെസ്സിയെ നല്ലൊരു നേതാവാക്കാന്‍ ശ്രമിച്ച് അര്‍ജന്റീന വെറുതെ സമയം കളയുകയാണ്. ഒരു മല്‍സരത്തിനു തൊട്ടുമുമ്പ് 20 തവണ വരെ ബാത്ത്‌റൂമില്‍ പോവുന്ന താരമാണ് മെസ്സി. ഇത് താരത്തിന്റെ ഭയം തന്നെയാണ് തെളിയിക്കുന്നത്. ഇനി മെസ്സിയെ ആശ്രയിക്കുന്നതില്‍ അര്‍ഥമില്ലെന്നും മറഡോണ പറയുന്നു.

മെസ്സിയുടെ മടങ്ങിവരവ്
മറഡോണയുടെ വിമര്‍ശനങ്ങള്‍ തുടരുകയാണെങ്കിലും അര്‍ജന്റൈന്‍ ആരാധകരും ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുമെല്ലാം മെസ്സിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. 2018 ജൂണില്‍ നടന്ന ലോകകപ്പിനു ശേഷം ടീമില്‍ നിന്നു മാറിനില്‍ക്കുന്ന മെസ്സി എപ്പോള്‍ ടീമില്‍ തിരിച്ചെത്തുമെന്ന കാര്യം അവ്യക്തമാണ്.
മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരത്തിലൂടെ മെസ്സിയെ തിരികെ കൊണ്ടുവരാനാണ് ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications