For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോയല്ല, ഈ ദശാബ്ദത്തിലെ മികച്ച പ്ലേ മേക്കറായി ലയണല്‍ മെസ്സി

സൂറിച്ച്: ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിക്‌സിന്റെ ഈ ദശാബ്ദത്തിലെ മികച്ച പ്ലേ മേക്കര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക്. ചിരവൈരിയും യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കറുമായ ക്രിസ്റ്റിയനോ റൊണാള്‍ഡോയെ മറികടന്നാണ് മെസ്സി പ്ലേ മേക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. 174 പോയിന്റോടെയാണ് മെസ്സി പുരസ്‌കാരത്തിന് അര്‍ഹനായത്. ഈ ദശാബ്ദത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ കരുത്തിലാണ് മെസ്സിയുടെ നേട്ടം. ബാഴ്‌സലോണയുമായുണ്ടായ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിന്റെ പ്രകടന മികവിനെ ബാധിച്ചിട്ടില്ല.

ഈ സീസണില്‍ തുടക്കം ഗംഭീരമാക്കാന്‍ മെസ്സിക്ക് സാധിച്ചില്ലെങ്കിലും ശക്തമായ തിരിച്ചുവരവോടെ നിലവില്‍ ലാലിഗയിലെ ടോപ് സ്‌കോററാകാന്‍ മെസ്സിക്ക് സാധിച്ചു. 11 ഗോളും രണ്ട് അസിസ്റ്റുമാണ് മെസ്സി ഈ സീസണില്‍ നേടിയത്. ഗോളടിക്കാന്‍ മാത്രമല്ല ഗോളിന് വഴിയൊരുക്കുന്നതിലും മെസ്സിക്ക് പകരക്കാരനില്ലെന്ന് തെളിയിക്കുന്നതാണ് ഈ പുരസ്‌കാരം. ആറ് തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് മെസ്സി.

messi-

അവസാന രണ്ട് സീസണിലും ഗോള്‍വേട്ടയിലും അസിസ്റ്റിലും ലാലിഗയില്‍ മെസ്സി കരുത്ത് കാട്ടിയിരുന്നു. ബാഴ്‌സലോണയ്ക്ക് വേണ്ടി കൂടുതല്‍ അസിസ്റ്റ് നടത്തിയ താരമെന്ന റെക്കോഡില്‍ ഇനിയസ്റ്റയെ മറികടക്കാനും മെസ്സിക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാന സീസണുകളില്‍ യൂറോപ്യലെ മികച്ച താരമാകാനും ഫിഫ ബെസ്റ്റ് ആകാനും മെസ്സിക്കും റൊണാള്‍ഡോയ്ക്കും സാധിച്ചിരുന്നില്ല.

2004 മുതല്‍ ബാഴ്‌സലോണ സീനിയര്‍ ടീമിന്റെ ഭാഗമാണ് 33കാരനായ മെസ്സി. 10 ലാലിഗ കിരീടം ബാഴ്‌സലോണയ്‌ക്കൊപ്പം സ്വന്തമാക്കാന്‍ മെസ്സിക്കായി. നാല് ചാമ്പ്യന്‍സ് ലീഗും മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പും യുവേഫ സൂപ്പര്‍ കപ്പും ഏഴ് കോപ്പാ ഡെല്‍ റേയും ബാഴ്‌സലോണയ്ക്ക് നേടിക്കൊടുക്കാന്‍ മെസ്സിക്ക് സാധിച്ചു. ഒരു ക്ലബ്ബിനൊപ്പം കൂടുതല്‍ ഗോളെന്ന റെക്കോഡില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടക്കാനും മെസ്സിക്ക് സാധിച്ചിരുന്നു.

കഴിഞ്ഞിടെ ഏറ്റവും ഗോള്‍നേടിയവരുടെ പട്ടികയില്‍ പെലെയെ മറികടക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. ഒരു ക്ലബ്ബിന് വേണ്ടി മാത്രമല്ല റൊണാള്‍ഡോ ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ സൂപ്പര്‍ താരമായി മാറിയ റൊണാള്‍ഡോ റയല്‍ മാഡ്രിഡിനൊപ്പമാണ് കൂടുതല്‍ കിരീടങ്ങളും ഗോളും നേടിയത്. പിന്നീട് അദ്ദേഹം സീരി എയിലെ സൂപ്പര്‍ ക്ലബ്ബ് യുവന്റസിലേക്ക് കൂടുമാറുകയായിരുന്നു.

Story first published: Wednesday, January 13, 2021, 13:14 [IST]
Other articles published on Jan 13, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+