വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പി എസ് ജി എംബാപെയുടെ തറവാട്ട് സ്വത്തായി! മെസിക്ക് മടുത്തു, ചാവിയുമായുള്ള സംഭാഷണം നിര്‍ണായകം

പാരിസ് സെയിന്റ് ജെര്‍മെയിന്‍ (പിഎസ്ജി) ക്ലബ്ബ് കിലിയന്‍ എംബാപെയുടെ തറവാട്ട് സ്വത്തായി മാറിയോ? റയല്‍ മാഡ്രിഡ് മുന്നോട്ട് വെച്ച വമ്പന്‍ ഓഫറില്‍ കണ്ണ് മഞ്ഞളിച്ചു പോകാതിരിക്കാന്‍ പി എസ് ജി എംബാപെക്ക് നല്‍കിയ കരാര്‍ ഏതാണ്ട് തറവാട്ട് സ്വത്ത് മുഴുവനായി എഴുതിക്കൊടുത്തതിന് സമാനമാണ്!

ടീമിലേക്ക് പുതുതായി ആരെയൊക്കെ എടുക്കണം, ആരെയൊക്കെ ഒഴിവാക്കണം എന്നീ കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള അവകാശം എംബാപെക്ക് പിഎസ്ജി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് ശരിവെക്കും വിധമാണ് പുതിയ കരാര്‍ ഒപ്പു വെച്ചതിന് ശേഷം എംബാപെയുടെ ശരീരഭാഷ. ഇപ്പോഴിതാ, ഫുട്‌ബോളിലെ മിശിഹയെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസി പി എസ് ജി വിടാനുള്ള തയ്യാറെടുപ്പിലാണെന്ന് വിവരം വരുന്നു.

1

എംബാപെയുടെ രീതികളുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നത് തന്നെ വിഷയം. ബാഴ്‌സലോണയില്‍ ഒപ്പം കളിച്ചിരുന്ന ചാവി ഹെര്‍നാണ്ടസ് ഇപ്പോള്‍ അവിടെ പരിശീലകനാണ്. മുന്‍ ബന്ധവും സ്വാതന്ത്ര്യവും വെച്ച് മെസി ബാഴ്‌സലോണയിലേക്ക് മടങ്ങി വരാനുള്ള താത്പര്യം അറിയിച്ചുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെസിയുടെ ശമ്പളം ബാഴ്‌സലോണക്ക് സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഘട്ടത്തിലാണ് രണ്ട് വര്‍ഷം മുമ്പ് വഴിപിരിഞ്ഞത്. കരഞ്ഞുകൊണ്ടായിരുന്നു മെസി ബാഴ്‌സയോട് വിടചൊല്ലിയത്.

പി എസ് ജിയിലാകട്ടെ മെസിക്ക് തന്റെ മികവ് മുഴുവനും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ 34 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളാണ് മെസി നേടിയത്. പെനാല്‍റ്റിയും ഫ്രീകിക്കും എല്ലാം എംബാപെയാണ് ടീമിലെ ആദ്യ ചോയ്‌സ്. പ്ലേ മേക്കറുടെ റോളില്‍ എംപാബെക്ക് ഗോളൊരുക്കാനുള്ള യന്ത്രമായി മെസിയെ ഉപയോഗിക്കുകയാണ് പി എസ് ജി ചെയ്യുന്നത്. ഇരുപത്തിമൂന്ന് വയസുള്ള ഫ്രഞ്ച് സ്‌ട്രൈക്കറെ കേന്ദ്രീകരിച്ചാണ് എല്ലാ തന്ത്രങ്ങളും നീക്കുപോക്കുകളും. ഇതില്‍, മെസി ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

2

എംബാപെക്ക് സഹതാരങ്ങളെ അപേക്ഷിച്ച് വലിയ ശമ്പളം നല്‍കുന്നതില്‍ സഹതാരങ്ങള്‍ക്കുണ്ടായ അസൂയയും ശത്രുതയുമായും ഇതിനെ വിവക്ഷിക്കുന്നുണ്ട്. പുതിയ കരാര്‍ ഒപ്പുവെച്ചതിന് ശേഷം എംബാപെയുമായി കൂടുതല്‍ അകന്നത് നെയ്മറാണ്. ബ്രസീല്‍ താരത്തിന്റെ അച്ചടക്കമില്ലായ്മയും ലാഘവ മനോഭാവവും എംബാപെ ചോദ്യം ചെയ്യുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാവാകാനാണ് താന്‍ പി എസ് ജിക്കൊപ്പം തുടരുന്നത്, അത് സാധ്യമാകണമെങ്കില്‍ മികച്ച ടീം വേണം. ആ ടീമിനെ തരുമെങ്കില്‍ റയല്‍ മാഡ്രിഡിലേക്ക് പോകില്ലെന്ന ഉറപ്പാണ് എംബാപെ മാനേജ്‌മെന്റിന് നല്‍കിയത്.

അതുപ്രകാരം, പുതിയ പതിനൊന്ന് കളിക്കാരാണ് പി എസ് ജിയിലേക്ക് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വരിക. നെയ്മര്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്തേക്കാണ്. ബാഴ്‌സയില്‍ ഒരുമിച്ച് കളിച്ച നെയ്മറുമായി വളരെ അടുത്ത സൗഹൃദമുള്ള മെസിക്ക് എംബാപെ ട്രാന്‍സ്ഫര്‍ നയം കൈയ്യാളുന്നതില്‍ കടുത്ത അമര്‍ഷമുണ്ട്. നെയ്മറിനെ നിലനിര്‍ത്തണമെന്നതാണ് മെസിയുടെ ആവശ്യം.

3

പരിശീലകസ്ഥാനത്ത് നിന്ന് അര്‍ജന്റീനക്കാരായ മൗറീസിയോ പോചെറ്റീനോയെ പുറത്താക്കിയ പി എസ് ജി മെസിക്ക് നല്‍കിയ മുന്നറിയിപ്പ് ഇത് എംബാപെയുടെ ടീമാണെന്നതാണ്. പുതിയ കോച്ച് ക്രിസ്റ്റഫെ ഗാല്‍റ്റിയര്‍ എംബാപെയുടെ കൂടി തെരഞ്ഞെടുപ്പാണ്. അടുത്ത സീസണില്‍ ആദ്യ ഇലവനില്‍ കളിക്കുന്ന ആറ് താരങ്ങളെ കുറിച്ച് ഗാല്‍റ്റിയര്‍ നല്‍കിയ ആദ്യ സൂചനയില്‍ നെയ്മര്‍ ഇല്ല. എംബാബെ, മെസി, മാര്‍ക്വുഞ്ഞോസ്, മാര്‍കോ വെറാറ്റി, ജിയാന്‍ലൂജി ഡൊന്നാരുമ്മ, അശ്‌റഫ് ഹാക്കിമി എന്നിവരാണ് ആദ്യലൈനപ്പില്‍ ഉണ്ടാവുക.

നെയ്മറും പ്രെസ്‌നെല്‍ കിംബെപെയും ആദ്യ ലൈനപ്പില്‍ പുറത്താകുമെന്നത് മെസി ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. തീര്‍ത്തും എംബാപെ കേന്ദ്രീകൃത ടീം വരുന്നു. ഏഴ് ബാലണ്‍ദ്യോര്‍ നേടിയ മെസിയെ ടീമിലെ സാധാരാണ താരമായിട്ടാണ് മാനേജ്‌മെന്റ് പരിഗണിക്കുന്നത്. അപമാനം സഹിച്ച് ടീമില്‍ തുടരേണ്ടതില്ലെന്ന നിലപാടിലേക്കാണ് മെസി എത്തുന്നത്. നെയ്മര്‍ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Story first published: Wednesday, July 13, 2022, 20:08 [IST]
Other articles published on Jul 13, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X