മെസ്സി ഫെഡററെ പോലെയും റൊണാള്‍ഡോ നദാലിനെപ്പോലെയുമെന്ന് മുന്‍താരം
റോം: വര്‍ത്തമാനകാല ഫുട്‌ബോളില്‍ പകരംവെക്കാനില്ലാത്ത സൂപ്പര്‍താരങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ചവനെന്നത് എല്ലായിപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ്. മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍താരം അന്‍ോണിയോ കസാനോ ഈ ചോദ്യത്തിന് രസകരമായ ഒരു താരതമ്യമാണ് നടത്തിയത്.
താന്‍ മെസ്സിയെയാണ് ഇഷ്ടപ്പെടുന്നതെന്ന് കസാനോ പറയുന്നു. അതേസമയം, അത് റൊണാള്‍ഡോയെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല. തന്റെ കാഴ്ചപ്പാടില്‍ മെസ്സിയാണ് എക്കാലത്തെയും മികച്ചവന്‍. അതുല്യമായ അനുഭവമാണ് മെസ്സി തരുന്നത്. പന്തിനെ ഇത്രത്തോളം മനോഹരമായി കൈകാര്യം ചെയ്യുന്ന, ഗോളിടിക്കുന്ന മറ്റൊരാളില്ലെന്നും താരം പറഞ്ഞു.

ക്രിസ്റ്റ്യാനോയെക്കുറിച്ചും കുറ്റം പറയാന്‍ ഒന്നുമില്ല. ടെന്നീസ് ഇഷ്ടപ്പെടുന്ന താന്‍ മെസ്സിയെ ഫെഡററോടും റൊണാള്‍ഡോയെ നദാലിനോടുമാണ് ഉപമിക്കാന്‍ ഇഷ്ടപ്പെടുന്നത്. നദാലിന്റെ ശാരീരിക ക്ഷമത മികച്ചതാണ്. അത്യധ്വാനത്തിലൂടെ കഴിവ് വളര്‍ത്തിയെടുത്ത താരമാണ് നദാല്‍. ഫെഡറര്‍ ക്ലാസാണ്. രണ്ടുപേരും തികച്ചും വ്യത്യസ്തരാണ് എന്നാല്‍ മികച്ചവരും. ഞാന്‍ മെസ്സിക്കൊപ്പമാണ്. ശാരീരിക ക്ഷമതപോലും ആവശ്യമില്ലാത്ത കളിക്കാരനാണ് മെസ്സിയെന്നും കസാനോ വ്യക്തമാക്കി.
റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടുപോയതോടെ മെസ്സിയുമായുള്ള ലാ ലീഗയിലെ ശത്രുത അവസാനിച്ചിരിക്കുകയാണ്. ഇരുവരും ചാമ്പ്യന്‍സ് ലീഗില്‍ കണ്ടുമുട്ടാനുള്ള സാധ്യത മാത്രമേ നിലനില്‍ക്കുന്നുള്ളൂ. റൊണാള്‍ഡോ ഇറ്റാലിയന്‍ ടീം യുവന്റസില്‍ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് മുന്‍ എസി മിലാന്‍, ഇന്റര്‍ മിലാന്‍ താരം മെസ്സിയെ പുകഴ്ത്തിയതെന്നത് ശ്രദ്ധേയമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications