Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് അഡിഡാസിന്റെ സ്‌പെഷല്‍ പിറന്നാള്‍ സമ്മാനം

മുന്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ ഇരുപത്തിയേഴാം ജന്മദിനം പ്രമാണിച്ച് അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ അഡിഡാസ് സ്‌പോര്‍ട്‌സ് കമ്പനിയുടെ പ്രത്യേക സമ്മാനം. സ്‌പെഷല്‍ എഡിഷന്‍ ബൂട്ടുകള്‍ പുറത്തിറക്കിയാണ് അഡിഡാസ് മെസ്സിയെ ആദരിച്ചത്. അഡിസീറോ ടിഎം എഫ്50 മെസ്സി ബൂട്ടുകള്‍ ആണ് അഡിഡാസ് പുറത്തിറക്കിയിരിക്കുന്നത്.

ഇരുപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന മെസ്സിയോടുള്ള ബഹുമാനാര്‍ത്ഥം 27 ജോടി ബൂട്ടുകള്‍ പുറത്തിറക്കി. ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയ മെസ്സി പിറന്നാള്‍ സമ്മാനമായി ലഭിച്ച ബൂട്ടാണ് ഉപയോഗിച്ചത്. ലോകകപ്പ് ഫുട്‌ബോളില്‍ ബുധനാഴ്ച നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

lionelmessi

ലോകകപ്പില്‍ അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി മാത്രമാണ് ഇതുവരെയായി സ്‌കോര്‍ ചെയ്തിട്ടുള്ളത്. രണ്ടു ഗോള്‍ നേടിയ മെസ്സിയുടെ പ്രകടനത്തിന്റെ മികവില്‍ രണ്ടു കളികളും അര്‍ജന്റീന ജയിക്കുകയും ചെയ്തു. നൈജീരിയയ്‌ക്കെതിരെ പുതിയ ബൂട്ടുമായി കളിക്കാനിറങ്ങുന്ന മെസ്സിക്ക് ബൂട്ട് ഭാഗ്യം കൊണ്ടുത്തരുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോളടിച്ചുകൂട്ടുന്ന സൂപ്പര്‍താരം രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ കളി മറക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ലോകകപ്പു പോലൊരു വേദി മെസ്സിക്ക് ലഭിക്കില്ല. അതുകൊണ്ടുതന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം വരും മത്സരങ്ങളില്‍ മെസ്സി പുറത്തെടുക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Wednesday, June 25, 2014, 10:29 [IST]
Other articles published on Jun 25, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+