Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ സീസണോടെ മെസ്സിക്ക് ക്ലബ് വിടാമെന്ന് ബാഴ്‌സലോണ പ്രസിഡന്റ്

Lionel Messi Free To Leave At End Of Season Says Barcelona President | Oneindia Malayalam

ബാഴ്‌സലോണ: ബാഴ്‌സ ആരാധകര്‍ക്ക് ഒരു ദുഃഖവാര്‍ത്ത. ഈ സീസണ്‍ അവസാനിക്കുന്നതോടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് ക്ലബ് വിടാന്‍ അനുവാദമുണ്ടെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടമു സ്ഥിരീകരിച്ചു. താത്പര്യമെങ്കില്‍ ഈ സീസണ്‍ അവസാനം തന്നെ ബാഴ്‌സലോണ വിടാന്‍ മെസ്സിക്ക് കഴിയും. 2017 -ലാണ് സ്പാനിഷ് ക്ലബുമായുള്ള കരാര്‍ താരം പുതുക്കിയത്. നിലവില്‍ 2021 ജൂണ്‍ 30 വരെയാണ് കരാറെങ്കിലും ഇതിന് മുന്‍പ് ക്ലബ് വിടാന്‍ താരത്തിന് അനുവാദമുണ്ടെന്ന് ബര്‍ട്ടമു വ്യക്തമാക്കി.

ലയണൽ മെസ്സി

ഇതേസമയം, 2021 വരെയും അതിന് ശേഷവും മെസ്സി തങ്ങള്‍ക്കൊപ്പം തുടരണമെന്നാണ് ബാഴ്‌സലോണ ആഗ്രഹിക്കുന്നത്. എന്നാല്‍ മെസ്സിയുടെ തീരുമാനത്തെ കുറിച്ചുള്ള ആശങ്കകള്‍ ബാഴ്‌സലോണയ്ക്കില്ലെന്ന് ബര്‍ട്ടമു അറിയിച്ചു. നേരത്തെ സാവി ഹെര്‍ണാന്‍ഡസ്, കാര്‍ലെസ് പുയോള്‍, ആന്ദ്രെ ഇനിയേസ്റ്റ് എന്നിവര്‍ക്കും ക്ലബ് വിടാന്‍ ബാഴ്‌സലോണ അനുവാദം നല്‍കിയിരുന്നു.

2000 -ത്തില്‍, 13 ആം വയസ്സിലാണ് ലയണല്‍ മെസ്സി ബാഴ്‌സലോണയിലെത്തുന്നത്. ബാഴ്‌സ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന മെസി 17 ആം വയസ്സില്‍ ക്ലബിനായി അരങ്ങേറ്റം നടത്തി. 2017 -ല്‍ മെസി ബാഴ്‌സയുമായി കരാര്‍ പുതുക്കുന്നത് വൈകിയപ്പോള്‍ താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി വലവിരിച്ചിരുന്നു. ഗാര്‍ഡിയോള പരിശീലകനായി ചുമതലയേറ്റതിന് ശേഷമാണ് മെസ്സിയെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിച്ചത്. എന്നാല്‍ സിറ്റിയുടെ ഓഫര്‍ മെസ്സി നിരസിക്കുകയായിരുന്നു.

ലയണൽ മെസ്സി

നിലവില്‍ തുടയ്‌ക്കേറ്റ പരുക്കിനെത്തുടര്‍ന്ന് പുതിയ സീസണില്‍ ബാഴ്‌സലോണയ്ക്കായി മെസ്സി ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. മെസ്സിയുടെ അഭാവം ടീമിന്റെ പ്രകടനത്തില്‍ നിഴലിക്കുന്നുണ്ടുതാനും. തോല്‍വിയോടെ ലാ ലിഗാ സീസണ്‍ തുടങ്ങിയ ബാഴ്‌സ, മൂന്നു മത്സരങ്ങളില്‍ നിന്നും നാലു പോയിന്റുകള്‍ മാത്രമാണ് കരസ്ഥമാക്കിയത്.

Story first published: Saturday, September 7, 2019, 10:56 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+