വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുതിയ പരിശീലകന് കീഴില്‍ ബാഴ്‌സയ്ക്ക് ആദ്യ ജയം; യുവന്റസ് മുന്നേറി, ഇന്റര്‍ കുരുങ്ങി

ബാഴ്‌സലോണ: പുതിയ പരിശീലകന്‍ ക്വിക്കെ സെറ്റിയന് കീഴില്‍ ബാഴ്‌സലോണയ്ക്ക് ലാ ലീഗയിലെ ആദ്യ ജയം. ഗ്രനാഡയെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങിയ ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിനാണ് ജയിച്ചത്. 78-ാം മിനിറ്റില്‍ ലയണല്‍ മെസ്സി വിജയഗോള്‍ നേടി. ലീഗിലെ മറ്റു മത്സരഫലങ്ങള്‍, മല്ലോര്‍ക്ക 4-1 വലെന്‍സിയ, റയല്‍ ബെറ്റിസ് 3-0 റയല്‍ സൊസിഡാഡ്, എസ്പാനിയോള്‍ 2-1 വിയ്യാറയല്‍, അത്‌ലറ്റിക്ക് ക്ലബ്ബ് 1-1 സെല്‍റ്റ വിഗോ. ലീഗില്‍ 20 കളികളില്‍ നിന്നും 43 പോയന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും ഇത്രതന്നെ പോയന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.

ഇറ്റാലിയന്‍ സീരി എ യില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് 2-1ന് പാര്‍മയെ കീഴടക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(43, 58)യുടെ ഇരട്ടഗോളാണ് ടീമിന് തുണയായത്. കോര്‍ണെലിസ്(55) ഒരു ഗോള്‍ മടക്കി. അതേസമയം, ഇന്റര്‍മിലാന്‍ ലീസ് മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. മറ്റു മത്സരഫലങ്ങള്‍, മിലാന്‍ 3-2, ബൊളോഗന 1-1 വെറോണ, ബ്രെസിക്ക 2-2 കാഗ്ലിയാരി, റോമ 3-1 ജെനോവ. ലീഗില്‍ 20 കളികളില്‍നിന്നും 51 പോയന്റുമായി യുവന്റസ് ഒന്നാമതും 47 പോയന്റുമായി ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ താരം കരുണ്‍ നായര്‍ വിവാഹിതനായിടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ താരം കരുണ്‍ നായര്‍ വിവാഹിതനായി

Setien & Messi Bring Barcelona Back To The Future | Oneindia Malayalam
barcelonavsgranada

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് വമ്പന്‍ ജയം ആഘോഷിച്ചു. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഹെര്‍ത്തയെ ടീം പരാജയപ്പെടുത്തി. തോമസ് മുള്ളര്‍(60), ലെവന്‍ഡോസ്‌കി(73), തിയാഗോ അല്‍ക്കാന്‍ട്ര(76), പെരിസിച്ച്(84) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ ബയര്‍ ലെവര്‍കൂസന്‍ 4-1ന് പാഡര്‍ബോണിനേയും പരാജയപ്പെടുത്തി. ലീഗില്‍ 18 കളികളില്‍നിന്നും 40 പോയന്റുമായി ലെയ്പ്‌സിഗ് ഒന്നാം സ്ഥാനത്തും 35 പോയന്റുമായി ഗ്ലാഡ്‌ബെഷ് രണ്ടാംസ്ഥാനത്തുമാണ്.

Story first published: Monday, January 20, 2020, 10:23 [IST]
Other articles published on Jan 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X