അര്‍ജന്റീന vs ബ്രസീല്‍: മെസ്സി ദുഷ്‌പേര് മായ്ച്ചു, അവസാനിച്ചത് ഏഴു വര്‍ഷത്തെ കാത്തിരിപ്പ്... വീഡിയോ

റിയാദ്: വിലക്കിനു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് കിരീടവിജയത്തോടെ തന്നെ ആഘോഷിക്കാനായതില്‍ സന്തോഷത്തിലാണ് അര്‍ജന്റൈന്‍ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി. ചിരവൈരികളായ ബ്രസീലിനെതിരേ സൗദി അറേബ്യയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റീന 1-0ന് വെന്നിക്കൊടി നാട്ടിയപ്പോള്‍ വിജയഗോള്‍ നേടിയതും മെസ്സി തന്നെയായിരുന്നു. 12ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു അദ്ദേഹം ലക്ഷ്യം കണ്ടത്.

ഐപിഎല്‍ 2020: ഒഴിവാക്കപ്പെട്ടവരും നിലനിര്‍ത്തപ്പെട്ടവരും,പട്ടിക ഇതാ...

കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ ബ്രസീലിനോട് 0-2ന് തകര്‍ന്ന അര്‍ജന്റീനയുടെ മധുരപ്രതികാരം കൂടിയാണ് ഈ വിജയം. വര്‍ഷങ്ങള്‍ നീണ്ട ഗോള്‍ വരള്‍ച്ചയ്ക്കു കൂടിയാണ് മെസ്സി ഈ മല്‍സരത്തില്‍ വിരാമമിട്ടത്.

2012നു ശേഷം ആദ്യം

2012നു ശേഷം ആദ്യം

അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് മെസ്സി ബ്രസീലിനെതിരേ അര്‍ജന്റൈന്‍ കുപ്പായത്തില്‍ ഗോള്‍ നേടിയത്. ഇതിനു മുമ്പ് ബദ്ധവൈരികള്‍ക്കെതിരേ അദ്ദേഹം വല കുലുക്കിയത്. 2012ലായിരുന്നു.

അന്നു അമേരിക്കയില്‍ നടന്ന ക്ലാസിക്ക് സൗഹൃദത്തില്‍ അര്‍ജന്റീന മൂന്നിനെതിരേ നാലു ഗോളുകളുടെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

നാലു പോരാട്ടങ്ങള്‍

നാലു പോരാട്ടങ്ങള്‍

2012ലെ സൗഹൃദ പോരാട്ടത്തിനു ശേഷം നാലു തവണയാണ് ബ്രസീലും അര്‍ജന്റീനയും സൗഹൃദ മല്‍സരത്തില്‍ മുഖാമുഖം വന്നത്. ഇവയിലൊന്നും മെസ്സിക്കു സ്‌കോര്‍ ചെയ്യാനായിട്ടില്ല. ഇതിനാണ് റിയാദില്‍ അദ്ദേഹം പ്രായശ്ചിത്തം ചെയ്തത്.

സൗദി അറേബ്യയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തിനു മുമ്പുള്ള അവസാന നാലു കളികളില്‍ ഒന്നില്‍ മാത്രമാണ് അര്‍ജന്റീനയ്ക്കു ജയിക്കാനായത്. മൂന്നു കളികളിലും ബ്രസീലിനായിരുന്നു വിജയം.

വിലക്കിനു ശേഷമുള്ള മടങ്ങിവരവ്

വിലക്കിനു ശേഷമുള്ള മടങ്ങിവരവ്

മൂന്നു മാസ്‌ത്തെ വിലക്ക് കഴിഞ്ഞാണ് ബ്രസീലിനെതിരായ കഴിഞ്ഞ ക്ലാസിക്കില്‍ മെസ്സി അര്‍ജന്റൈന്‍ കുപ്പായത്തില്‍ മടങ്ങിയെത്തിയത്. ബ്രസീലില്‍ നടന്ന കോപ്പ അമേരിക്കയുടെ ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരേയാണ് താരം അവസാനമായി കളിച്ചത്. കോപ്പയില്‍ സംഘാടകര്‍ ഒത്തു കളിച്ചുവെന്ന ഗുരുതരമായ ാരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നു മെസ്സിയെ മൂന്നു മാസത്തേക്കു വിലക്കുകയായിരുന്നു.

അര്‍ജന്റീനയ്ക്കു വീണ്ടും അഗ്നിപരീക്ഷ

അര്‍ജന്റീനയ്ക്കു വീണ്ടും അഗ്നിപരീക്ഷ

ചിരവൈരികളായ ബ്രസീലിനെ കൊമ്പുകുത്തിച്ചെങ്കിലും വീണ്ടുമൊരു അഗ്നിപരീക്ഷ കൂടി അര്‍ജന്റീനയെ കാത്തിരിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ മറ്റൊരു അതികായന്‍മാരായ ഉറുഗ്വേയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ പോരാട്ടം. തിങ്കളാഴ്ച ഇസ്രായേലിലെ ടെല്‍ അവീവിലാണ് ഈ മല്‍സരം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 16, 2019, 11:13 [IST]
Other articles published on Nov 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X