Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയുമായി തന്നെ താരതമ്യം ചെയ്യാറില്ലെന്ന് മെസ്സി

ബാഴ്‌സലോണ: റയല്‍ മാഡ്രിഡ് സൂപ്പര്‍താരം റൊണാള്‍ഡോയുമായി താന്‍ തന്നെയൊരിക്കലും താരതമ്യം ചെയ്യാറിലെന്ന് ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. ശനിയാഴ്ച റയല്‍ മാഡ്രിഡ് ബാഴ്‌സലോണ എല്‍ ക്ലാസിക്കോ മത്സരം നടക്കാനിരിക്കെ മെസ്സി ഒരു ഈജിപ്ത്യന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരസ്പരമുള്ള താരതമ്യം ചെയ്യലില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് മെസ്സി പറഞ്ഞു. വ്യക്തിപരമായി ഞാന്‍ എന്റെ ടീമിനുവേണ്ടി സഹായം ചെയ്യുന്നു. കളിയില്‍ വര്‍ഷം കഴിയുംതോറും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ റൊണാള്‍ഡോയുമായോ മറ്റാരെങ്കിലുമായോ താന്‍ താരതമ്യം ചെയ്യാറില്ലെന്ന് മെസ്സി വ്യക്തമാക്കി.

messi-ronaldo

വ്യക്തിപരമായി റൊണാള്‍ഡോയുമായി ബന്ധമില്ല. കളിയില്‍ പരസ്പരം അറിയാം എന്നുമാത്രം. കളിക്കളത്തിന് പുറത്ത് റൊണാള്‍ഡോയുമായി സൗഹൃദം സൂക്ഷിക്കാത്തത് സാധാരണ വിഷയം മാത്രമാണ്. അതില്‍ അതിശയകരമായി ഒന്നുമില്ല. റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍ ബഹുമതി നേടിയപ്പോഴൊക്കെ അയാള്‍ അതിന് അര്‍ഹനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മെസ്സി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി ലോക ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യുന്ന താരങ്ങളാണ് മെസ്സിയും റൊണാള്‍ഡോയും. കഴിഞ്ഞ എട്ടു തവണയും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ സ്വന്തമാക്കി. മെസ്സി അഞ്ചുതവണ ലോക ഫുട്‌ബോളര്‍ ബഹുമതി നേടിയപ്പോള്‍ റൊണാള്‍ഡോ മൂന്നു തവണയാണ് മികച്ച കളിക്കാരനുള്ള പട്ടം സ്വന്തമാക്കിയത്.

Story first published: Tuesday, March 29, 2016, 9:13 [IST]
Other articles published on Mar 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+