Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നെയ്മറും വേണം; ആവിശ്യപ്പെട്ട് മെസ്സി? ഫുട്‌ബോള്‍ ലോകം ആകാംക്ഷയില്‍

ബാഴ്‌സലോണ: ലയണല്‍ മെസ്സി ബാഴ്‌സലോണ വിടാന്‍ താല്‍പര്യമറിയിച്ച വിവരം ഔദ്യോഗികമായി ബാഴ്‌സലോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ലോകം വലിയ ആകാംക്ഷയിലാണ്. ബാഴ്‌സലോണയിലൂടെ വളര്‍ന്ന് ബാഴ്‌സലോണയെ നിരവധി നേട്ടങ്ങളിലേക്ക് തന്റെ മാന്ത്രിക ഫുട്‌ബോളിലൂടെ കൈപിടിച്ച് ഉയര്‍ത്തിയ മെസ്സി ഇപ്പോള്‍ ടീമിന് വേണ്ടാത്തവനായി മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം.

ക്ലബ്ബ് പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളില്‍ തുടങ്ങിയ സംഭവ വികാസങ്ങള്‍ ഇന്ന് മെസ്സിയുടെ പടിയിറക്കത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസ്സി കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ സിറ്റിയിലേക്കുള്ള മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹം ശക്തിപ്പെടുത്തി നെയ്മറോട് സിറ്റിയിലേക്ക് കൂടുമാറാന്‍ മെസ്സി ആവിശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

messiandneymer

ബ്രസീല്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് നെയ്മറുമായി മെസ്സി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്‌സലോണയില്‍ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു നെയ്മര്‍,മെസ്സി,സുവാരസ് കൂട്ടുകെട്ട്. പിന്നീട് റെക്കോഡ് തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലേക്ക് കൂടുമാറുകയായിരുന്നു. നെയ്മറെ ബാഴ്‌സലോണയിലേക്ക് തിരികെ എത്തിക്കണമെന്ന ആവിശ്യം പല തവണ മെസ്സി മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും അവര്‍ അത് പരിഗണിച്ചില്ല.

ഇതില്‍ തന്റെ അതൃപ്തി മെസ്സി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിറ്റിയിലേക്ക് കൂടുമാറുമ്പോള്‍ നെയ്മറെക്കൂടി സിറ്റിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മെസ്സി. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ ഫൈനലിലെത്തിക്കുന്നതില്‍ നെയ്മര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നെയ്മറെ വിട്ടുനല്‍കാന്‍ പിഎസ്ജി തയ്യാറായേക്കില്ല. കൂടാതെ മെസ്സിക്കൊപ്പം നെയ്മറെക്കൂടി ടീമിലെത്തിക്കുമ്പോഴുള്ള നല്‍കേണ്ടി വരുന്ന വന്‍ തുകയും സിറ്റിയെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിച്ചേക്കും.

ബാഴ്‌സലോണയില്‍ മെസ്സിയെ നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. പുതിയ പരിശീലകന്‍ കോമാന്‍ മെസ്സിയോട് ബാഴ്‌സയിലെ മെസ്സിയുടെ മുഖ്യ പരിഗണന അവസാനിച്ചുവെന്ന് കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് മെസ്സി ക്ലബ്ബിന് ഫാക്‌സ് അയച്ചത്. നിലവിലെ സാഹചര്യത്തില്‍ മെസ്സിയുടെ കൂടുമാറ്റം എളുപ്പമാകില്ല. മെസ്സിയുടെ കൂടുമാറ്റത്തെ നിയമപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. അതേ സമയം മെസ്സിയുടെ ബാഴ്‌സലോണയില്‍ നിന്നുള്ള കൂടുമാറ്റത്തെച്ചൊല്ലി മാനേജ്‌മെന്റിനെതിരേ ആരാധക പ്രതിഷേധം ശക്തമാണ്.

Story first published: Friday, August 28, 2020, 11:23 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+