വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി അങ്ങനെയൊന്നും വിരമിക്കില്ല!! 2022ല്‍ ലോകകപ്പുമായേ പടിയിറങ്ങൂ... ഉറപ്പിച്ച് പറഞ്ഞ് സാംപോളി

കഴിഞ്ഞ ലോകകപ്പിനു ശേഷം മെസ്സി ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ്

By Manu
മെസ്സി ലോകകപ്പുമായേ പടിയിറങ്ങൂ | Oneindia Malayalam

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പില്‍ വന്‍ പ്രതീക്ഷകളുമായി ഇറങ്ങിയ ശേഷം പ്രീക്വാര്‍ട്ടറില്‍ തന്നെ തോറ്റ് നാട്ടിലേക്കു മടങ്ങേണ്ടിവന്നതിന്റെ ആഘാതം ഇപ്പോഴും അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയെ വിട്ടുപോയിട്ടില്ല. അതുകൊണ്ടു തന്നെയാണ് ലോകകപ്പിനു ശേഷം അദ്ദേഹം ടീമില്‍ നിന്നും മാറിനില്‍ക്കുന്നത്. മെസ്സി ഇനിയെപ്പോള്‍ ദേശീയ ടീമില്‍ തിരിച്ചെത്തുമെന്ന കാര്യം പോലും അവ്യക്തമായി തുടരുകയാണ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ക്ലോഡിയോ ടാപ്പിയയും കോച്ച് ലയണല്‍ സ്‌കലോനിയുമെല്ലാം മെസ്സിയുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി താരം നല്‍കിയിരുന്നില്ല.

സൂപ്പര്‍ ക്ലാസിക്കിന് മുമ്പൊരു റിഹേഴ്‌സല്‍... അര്‍ജന്റീനയും ബ്രസീലും ഇറങ്ങുന്നു, ലക്ഷ്യം വമ്പന്‍ ജയംസൂപ്പര്‍ ക്ലാസിക്കിന് മുമ്പൊരു റിഹേഴ്‌സല്‍... അര്‍ജന്റീനയും ബ്രസീലും ഇറങ്ങുന്നു, ലക്ഷ്യം വമ്പന്‍ ജയം

ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ട്? എന്‍റര്‍ടെയ്നര്‍ ഒരാള്‍ മാത്രം!! അത് ഇന്ത്യന്‍ സൂപ്പര്‍ താരം... ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ട്? എന്‍റര്‍ടെയ്നര്‍ ഒരാള്‍ മാത്രം!! അത് ഇന്ത്യന്‍ സൂപ്പര്‍ താരം...

അതേസമയം, മെസ്സി തീര്‍ച്ചയായും ടീമില്‍ തിരിച്ചെത്തുമെന്നും തന്റെ 35ാം വയസ്സില്‍, 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കിരീടം നേടിയ ശേഷം മാത്രമേ വിരമിക്കുകയുള്ളൂവെന്നും അര്‍ജന്റീനയുടെ മുന്‍ കോച്ച് ജോര്‍ജെ സാംപോളി ഉറപ്പിച്ചു പറയുന്നു. ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് സാംപോളി പുറത്താക്കപ്പെട്ടത്.

മെസ്സി അടുത്ത ലോകകപ്പ് കളിക്കും

മെസ്സി അടുത്ത ലോകകപ്പ് കളിക്കും

മെസ്സി തീര്‍ച്ചയായും 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിനായി അര്‍ജന്റീനയ്ക്കു ഏറെ ദൂരം പോവാനുണ്ട്. അര്‍ജന്റീനയ്ക്കു ഇപ്പോള്‍ മാറ്റത്തിന്റെ സമയമാണ്. പുതിയൊരു നിരയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍.
അടുത്ത ലോകകപ്പിന് മുമ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക അര്‍ജന്റീനയ്ക്കു മുന്നിലുണ്ട്. കോപ്പ നേടാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴുള്ളതു പോലെ പുതിയ പരീക്ഷണങ്ങള്‍ തുടരേണ്ടി വരുമെന്നും സാപോളി ചൂണ്ടിക്കാട്ടി.

 മെസ്സിയെക്കുറിച്ച് നല്ലതു മാത്രം

മെസ്സിയെക്കുറിച്ച് നല്ലതു മാത്രം

അര്‍ജന്റീനയ്‌ക്കൊപ്പം വെറും 13 മാസങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാംപോളിക്കായിട്ടുള്ളൂ. എങ്കിലും മെസ്സിയെക്കുറിച്ച് നല്ലതു മാത്രമേ അദ്ദേഹത്തിനു പറയാനുള്ളൂ. ലോകകപ്പിനിടെ മെസ്സിയും സാംപോളിയും തമ്മില്‍ ചില സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു.
മെസ്സി അസാമാന്യ പ്രതിഭയാണ്. ഇത്രയും ആത്മാര്‍ഥതയോടെ കളിച്ചിട്ടും തോല്‍വിയുടെ പേരില്‍ അദ്ദേഹം ക്രൂശിക്കപ്പെടുന്നത് കഷ്ടമാണ്. മറ്റുള്ള ഏതൊരു താരത്തേക്കാളും കൂടുതല്‍ വിമര്‍ശനങ്ങള്‍ മെസ്സി നേരിട്ടിട്ടുണ്ടെന്നും സാംപോളി വിശദമാക്കി.

മെസ്സിക്കൊപ്പമെത്താന്‍ ശ്രമം

മെസ്സിക്കൊപ്പമെത്താന്‍ ശ്രമം

ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിയുടെ നിലവാരത്തിനൊപ്പമെത്തുകയെന്നത് ടീമിലെ മറ്റുള്ളവര്‍ക്കു എളുപ്പമല്ല. ചിലപ്പോള്‍ അവര്‍ക്ക് അതിനു കഴിയുമ്പോള്‍ മറ്റു ചിലപ്പോള്‍ സാധിക്കുന്നില്ലെന്നും സാംപോളി പറഞ്ഞു. മെസ്സി ടീമിലുള്ളതിനാല്‍ ഒരു ചെറിയ പഴുത് പോലും വരാതിരിക്കാനാണ് ടീം ശ്രമിക്കാറുള്ളതെന്നും മുന്‍ കോച്ച് കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീന പരാജയപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദികള്‍ മെസ്സിയേക്കാളുപരി മറ്റു താരങ്ങളാണ്. കാരണം മെസ്സിക്കൊപ്പം അവര്‍ക്കു എത്താന്‍ കഴിയാത്തപ്പോഴാണ് അര്‍ജന്റീനയ്ക്കു തിരിച്ചടി നേരിടുന്നതെന്നും സാംപോളി ചൂണ്ടിക്കാട്ടി.

Story first published: Thursday, October 11, 2018, 15:29 [IST]
Other articles published on Oct 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X