വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി മാജിക്ക് വീണ്ടും... പകരക്കാരനായെത്തി, മടങ്ങിയത് ഹീറോയായി; കുതിപ്പ് തുടര്‍ന്ന് ബാഴ്‌സ

മെസ്സി മാജിക്ക് വീണ്ടും, കുതിപ്പ് തുടര്‍ന്ന് ബാഴ്‌സ | Oneindia Malayalam

ബാഴ്‌സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ചിറകിലേറി ബാഴ്‌സലോണയ്ക്ക് ആവേശജയം. കളിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാതിരുന്ന മെസ്സി രണ്ടാംപകുതിയില്‍ പകരക്കാരനായിറങ്ങിയ ബാഴ്‌സയുടെ ഹീറോയാവുകയായിരുന്നു. സ്പാനിഷ് ലീഗിലെ 20ാം റൗണ്ട് മല്‍സരത്തില്‍ ലെഗനസിനെ 1-3ന് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ പരാജയപ്പെടുത്തുകയായിരുന്നു.

കംഗാരുക്കളുടെ കഥ കഴിച്ചു, ഇനി കിവി ഫ്രൈ!! കോലിപ്പട പറന്നിറങ്ങി ന്യൂസിലാന്‍ഡില്‍, വീഡിയോ കാണാംകംഗാരുക്കളുടെ കഥ കഴിച്ചു, ഇനി കിവി ഫ്രൈ!! കോലിപ്പട പറന്നിറങ്ങി ന്യൂസിലാന്‍ഡില്‍, വീഡിയോ കാണാം

ഒരു ഗോള്‍ നേടുന്നതോടൊപ്പം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് മെസ്സി വീണ്ടും ബാഴ്‌സയുടെ സൂപ്പര്‍ ക്യാപ്റ്റനും ഹീറോയുമായത്. വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ നിന്നായി ബാഴ്‌സയുടെ തുടര്‍ച്ചയായ ഏഴാം വിജയം കൂടിയാണിത്. കളിയുടെ 32ാം മിനിറ്റില്‍ ഉസ്മാനെ ഡെംബാലെയിലൂടെ ബാഴ്‌സ ആദ്യ ഗോള്‍ നേടിയിരുന്നു. എന്നാല്‍, 57ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രായ്ത്‌വെയ്റ്റിലൂടെ ലെഗനസ് മല്‍സരത്തില്‍ ഒപ്പമെത്തി. 64ാം മിനിറ്റില്‍ മെസ്സിയെത്തിയതോടെ ബാഴ്‌സ കൂടുതല്‍ കരുത്താര്‍ജിച്ചു. 71ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ ലൂയിസ് സുവാറസിലൂടെ ബാഴ്‌സ വീണ്ടും ലീഡ് നേടി.

messi

കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ മെസ്സി ബാഴ്‌സ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം അഞ്ചാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി. 20 മല്‍സരങ്ങളില്‍ നിന്ന് 46 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ തലപ്പത്ത് തുടരുന്നത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബെറ്റിസ് 3-2ന് ജിറോണയെയും ലെവന്റെ 2-0ന് വല്ലാഡോലിഡിനെയും തോല്‍പ്പിച്ചപ്പോള്‍ വിയ്യാറയല്‍-അത്‌ലറ്റിക് ബില്‍ബാവോ (1-1), റയോ വല്ലെക്കാനെ- റയല്‍ സോസിഡാഡ് (2-2) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Story first published: Monday, January 21, 2019, 10:02 [IST]
Other articles published on Jan 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X