Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ലീഗ്: നെയ്മര്‍ക്ക് ഇരട്ട ഗോള്‍, തകര്‍പ്പന്‍ ജയം സ്വന്തമാക്കി പിഎസ്ജി

പാരിസ്: ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി കരുത്തരായ പിഎസ്ജി. ഇന്നലെ ആന്‍ജേഴ്‌സിനെ 6-1നാണ് പിഎസ്ജി നാണംകെടുത്തിയത്. നെയ്മറും എംബാപ്പെയും ഡ്രാക്‌സലറുമെല്ലാം നിറഞ്ഞാടിയ മത്സരമായിരുന്നു ഇത്. ഇക്കാര്‍ഡിയേയും എംബാപ്പയേയും മുന്‍നിരയില്‍ അണിനിരത്തി 4-4-2 ഫോര്‍മേഷനില്‍ പിഎസ്ജി ഇറങ്ങിയപ്പോള്‍ 5-4-1 ഫോര്‍മേഷനാണ് ആന്‍ജേഴ്‌സ് സ്വീകരിച്ചത്.

ഏഴാം മിനുട്ടില്‍ത്തന്നെ പിഎസ്ജി കരുത്ത് കാട്ടി.ബോക്‌സിന് തൊട്ടരികില്‍ നിന്ന് ലഭിച്ച പന്തിനെ മനോഹര ഷോട്ടിലൂടെ അലസാന്‍ഡ്രോ ഫ്‌ളോറന്‍സി വലയിലെത്തിക്കുകയായിരുന്നു. ആദ്യ ഗോള്‍ വഴങ്ങിയതോടെ ആഞ്ചേഴ്‌സ് പ്രതിരോധം ശക്തിപ്പെടുത്തിയെങ്കിലും 36ാം മിനുട്ടില്‍ നെയ്മര്‍ പൂട്ടുപൊട്ടിച്ചു. കെയ്‌ലിയന്‍ എംബാപ്പെ ഗോളിന് വഴിയൊരുക്കിയപ്പോള്‍ നെയ്മര്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് നേടിയ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി രണ്ടാം പകുതിയുടെ തുടക്കം തന്നെ ലീഡുയര്‍ത്തി.

psgvsangers

ബോക്‌സിലേക്ക് ക്രോസ് ചെയ്‌തെത്തിയ പന്തിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ നെയ്മര്‍ വലയിലെത്തിക്കുകയായിരുന്നു. 52ാം മിനുട്ടില്‍ ആഞ്ചേഴ്‌സ് ഒരു ഗോള്‍ മടക്കി. പെറിക് കാപില്ലിയുടെ അസിസ്റ്റില്‍ ഇസ്‌മെയില്‍ ട്രയോറിയാണ് ടീമിന്റെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ ആക്രമണം അഴിച്ചുവിട്ട് മുന്നേറിയ പിഎസ്ജി 57ാം മിനുട്ടില്‍ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

ഇത്തവണ മിച്ചല്‍ ബാക്കര്‍ അസിസ്റ്റ് നല്‍കിയപ്പോള്‍ ജുലിയന്‍ ഡ്രാക്സ്ലര്‍ പന്ത് പോസ്റ്റിലാക്കി. 71ാം മിനുട്ടില്‍ നെയ്മറിന്റെ അസിസ്റ്റില്‍ ഇഡ്രിസ ഗുയി പിഎസ്ജിക്ക് അഞ്ചാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 84ാം മിനുട്ടില്‍ പാബ്ലോ സറാബിയയുടെ അസിസ്റ്റില്‍ കെയ്‌ലിയന്‍ എംബാപ്പ പിഎസ്ജിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 57 ശതമാനം പന്തടക്കിവെച്ച് എട്ടിനെതിരേ 18 ഗോള്‍ശ്രമമാണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍ നേടിയെടുത്തത്.

സീസണില്‍ ആറ് മത്സരത്തില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റുമായി പിഎസ്ജി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും അവസാന നാല് മത്സരത്തിലും വിജയം സ്വന്തമാക്കി ഗംഭീര തിരിച്ചുവരവാണ് പിഎസ്ജി നടത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് റണ്ണറപ്പാണ് പിഎസ്ജി. 5 മത്സരത്തില്‍ നിന്ന് 13 പോയിന്റുള്ള റെന്നിസാണ് നിലവില്‍ പട്ടികയുടെ തലപ്പത്ത്.

ഇത്തവണയും കിരീട സാധ്യതയില്‍ പിഎസ്ജി തന്നെയാണ് മുന്നില്‍. ഇക്കാര്‍ഡി,നെയ്മര്‍,എംബാപ്പെ സഖ്യം മികച്ച പ്രകടനം ടീമിനുവേണ്ടി കാഴ്ചവെക്കുന്നുണ്ട്. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ മ്യൂണിക്കിനോട് തോറ്റ പിഎസ്ജി ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഗ്രൂപ്പ് എച്ചില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമാണ് ഇത്തവണ പിഎസ്ജി.

Story first published: Saturday, October 3, 2020, 11:06 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+