Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങി സാനെ; സൂപ്പര്‍ താരത്തിന്റെ കൂടുമാറ്റം ബയേണിലേക്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ലിറോയ് സാനെ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് താരവുമായി അവസാനഘട്ട ചര്‍ച്ചനടത്തിയെന്നും കൂടുമാറ്റം ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നുമാണ് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയും പ്രീമിയര്‍ ലീഗ് കിരീടം സിറ്റി ചൂടിയപ്പോള്‍ സാനെയുെ പങ്ക് നിര്‍ണ്ണായകമായിരുന്നു. 23കാരനായ താരത്തിനെ ടീമിലെത്തിച്ചാല്‍ വിരമിച്ച ഫ്രാങ്ക് റിബറിയുടെയും ആര്യന്‍ റോബന്റെയും അഭാവം നികത്താമെന്നാണ് ബയേണ്‍ കണക്കുകൂട്ടുന്നത്.

leroysane

ഇത്തവണയും ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ കിരീടത്തിലെത്തിച്ച ശേഷമാണ് ഇരു താരങ്ങളും ബൂട്ടഴിച്ച്. പരിചയസമ്പത്ത് കുറവാണെങ്കിലും അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സാനെയുടെ കളി അറ്റാക്കിങ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന പരിശീലകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി സിറ്റി പ്രതികരിച്ചിട്ടില്ല.

2016ല്‍ ഷാല്‍ക്കെയില്‍ നിന്ന് സിറ്റിയിലേക്കെത്തിയ സാനെ 89 മത്സരത്തില്‍ നിന്ന് 25 ഗോളാണ് നേടിയത്. ജര്‍മനിക്കുവേണ്ടി 19 മത്സരത്തില്‍ നിന്ന് മൂന്ന് ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. സിറ്റിക്കൊപ്പം രണ്ട്് പ്രീമിയര്‍ ലീഗ്,ഒരു എഫ്.എ കപ്പ്,രണ്ട്് കാരബാവോ കപ്പ്,ഒരു കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പ് എന്നിവ സാനെ നേടിയിട്ടുണ്ട്.

Story first published: Tuesday, May 21, 2019, 17:36 [IST]
Other articles published on May 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+