Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് താരത്തെ റാഞ്ചാൻ ബാഴ്‌സലോണ..

ഫ്രഞ്ച് യുവ താരം ക്ലമന്റ് ലെൻഗ്ലെറ്റിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ.സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ സെന്റര് ബാക്ക് താരമാണ് ഇരുപത്തിയൊന്നുകാരനായ ലെൻഗ്ലെറ്റ്.താരവുമായ അന്തിമ ഘട്ട ചർച്ചയിലാണ് ബാഴ്‌സലോണ.താരവുമായി ഏകദേശം 35 മില്യൺ യൂറോയ്ക്ക് 5 വർഷ കരാറിനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിൽ സെവിയ്യയുടെ പ്രതിരോധനിരയിലെ ഇളകാത്ത പോരാളിയായിരുന്നു ഈ ഫ്രഞ്ച് താരം അതുകൊണ്ടു തന്നെ താരത്തിനായി നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി,വെസ്റ്റ് ഹാം എന്നീ ക്ലബ്ബുകൾ രംഗത്തുവന്നിരുന്നു,എന്നാൽ സ്പാനിഷ് ലീഗിൽ തന്നെ തുടരാൻ താൽപ്പര്യം പ്രകടപ്പിച്ച ലെൻഗ്ലെറ്റ് ബാഴ്‌സലോണയുമായി ചർച്ചനടത്തുകയായിരുന്നു.ഇതിനുമുമ്പേ തന്നെ താരത്തെ ക്ലബ്ബിൽ നിലനിർത്താൻ സെവിയ്യ ശ്രമിച്ചെങ്കിലും നടന്നില്ല.

clementlenglet

ഫ്രഞ്ച് ക്ലബ്ബായ നാൻസിയുടെ യൂത്ത് ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച ലെൻഗ്ലെറ്റ് 2013 ൽ നാൻസി എഫ് സിയുടെ സീനിയർ ടീമിൽ ഇടംനേടി.നാൻസിക്കായി 79 മത്സരങ്ങൾ കളിച്ച ലെൻഗ്ലെറ്റ് കഴിഞ്ഞ സീസണിലാണ് സെവിയ്യയിലേക്ക് ചേക്കേറിയത്.കഴിഞ്ഞ സീസണിൽ സെവിയ്യക്കു വേണ്ടി എല്ലാ മത്സരങ്ങളിലും (52) ലെൻഗ്ലെറ്റ് കളിത്തിലിറങ്ങിരുന്നു. ഫ്രാൻസിന്റെ അണ്ടർ 17 ,19 ,21 ടീമുകളിലും ലെൻഗ്ലെറ്റ് കളിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം തന്നെ ബ്രസീലിയൻ താരമായ ആർതറിനെ 40 മില്യൺ യൂറോയ്ക്ക് ബാഴ്‌സലോണ ന്യൂ ക്യാമ്പിലേക്ക് എത്തിച്ചിരുന്നു.

Story first published: Thursday, July 12, 2018, 10:06 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+