ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലെസ്റ്റര്‍ സിറ്റി. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരേ നാല് ഗോളിനാണ് ലെസ്റ്റര്‍ തകര്‍ത്തത്. 20ാം മിനുട്ടില്‍ ജാമി വാര്‍ഡി ലെസ്റ്ററിന് ലീഡ് സമ്മാനിച്ചപ്പോള്‍ 41ാം മിനുട്ടില്‍ കിലേച്ചി ഇഹനാച്ചോ ലീഡുയര്‍ത്തി. ആദ്യ പകുതിയിലെ അധിക സമയത്ത് ഗ്രീഷിലൂടെ ആസ്റ്റണ്‍ വില്ല ഒരു ഗോള്‍ മടക്കി. എന്നാല്‍ 49ാം മിനുട്ടില്‍ ജോണി ഇവാന്‍സും 75ാം മിനുട്ടില്‍ ജാമി വാര്‍ഡിയും ഗോള്‍ നേടിയതോടെ 4-1ന്റെ ജയം ലെസ്റ്ററിനൊപ്പം നിന്നു.
38 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലെസ്റ്റര്‍. 46 പോയിന്റുള്ള ലിവര്‍പൂളാണ് തലപ്പത്ത്. 32 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതാണ്. മറ്റൊരു മത്സരത്തില്‍ സതാംപ്റ്റണ് ന്യൂകാസില്‍ യുണൈറ്റഡിനോട് തോറ്റു. ഒന്നിനെതിരേ രണ്ട് ഗോളിനാണ് സതാംപ്റ്റണിന്റെ തോല്‍വി. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 52ാം മിനുട്ടില്‍ ഡാനി ഇന്ഗസിന്റെ ഗോളിലൂടെ സതാംപ്റ്റണ് ആദ്യം മുന്നിലെത്തിയെങ്കിലും 68ാം മിനുട്ടില്‍ ജോന്‍ജോ ഷെല്‍വിയിലൂടെ ന്യൂകാസില്‍ സമനില പിടിച്ചു.
രഞ്ജി ട്രോഫി: ചരിത്ര നേട്ടങ്ങള്‍ക്കരികെ ഇവര്‍; വസിം ജാഫര്‍ ഇത്തവണയും പാഡണിയും
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 87ാം മിനുട്ടില്‍ ഫെഡറിക്കോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ ന്യൂകാസില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 15പോയിന്റുള്ള സതാംപ്റ്റണ് 18ാം സ്ഥാനത്താണ്. സീസണില്‍ ഇതുവരെ ഒമ്പത് മത്സരങ്ങള്‍ സതാംപ്റ്റണ് തോറ്റു. മറ്റൊരു മത്സരത്തില്‍ നോര്‍വിച്ചിനെ ഷെഫീല്‍ഡ് യുണൈറ്റഡ് 2-1ന് തോല്‍പ്പിച്ചു.