Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിലെത്തിച്ച് ലെസ്റ്റര്‍ സിറ്റി

നോർത്തൺ അയർലണ്ട് താരം ജോണി എവാൻസിനെ റാഞ്ചി ലെസ്റ്റര്‍ സിറ്റി.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ എവാൻസ് നിലവിൽ വെസ്റ്റ് ബ്രോംവിച്ചിന്റെ കാളികാരനാമാണ്. വെസ്റ്റ് ബ്രോംവിച്ച് പ്രീമിയർ ലീഗിൽ നിന്ന് പുറത്തായത്തോടെയാണ് ടീം വിടാൻ താരത്തെ പ്രേരിപ്പിച്ചത്.2015 ൽ വെസ്റ്റ് ബ്രോവിച്ചിലെത്തിയ എവാൻസ് ഇതുവരെ ക്ലബ്ബിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഏകദേശം 3.5 മില്യൺ യൂറോയ്ക്ക് മൂന്ന് വർഷത്തേക്കാണ് ലെസ്റ്റര്‍ സിറ്റി താരവുമായി കരാറിലെത്തിയത്.

കഴിഞ്ഞ സീസണുകളിൽ വെസ്റ്റ് ബ്രോംവിച്ചിന്റെ ഏറ്റവും കൺസിസ്റ്റൻറ് കളിക്കാരിലൊരാളായിരുന്നു ജോണി എവാൻസ്.ഈ മികച്ച പ്രകടനം തന്നെ താരത്തെ മാഞ്ചസ്റ്റർ സിറ്റി മുതൽ ആഴ്‌സണൽ വരെയുള്ള വമ്പൻ ക്ലബ്ബുകൾ നോട്ടമിട്ടിരുന്നു.എന്നാൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും നൽകാൻ തയ്യാറായിരുന്ന പ്രധിഫലത്തേക്കാൾ കൂടുതൽ ലെസ്റ്റര്‍ സിറ്റി ഓഫർ ചെയ്തതോടെയാണ് തരാം ഫോക്സ് നിരയിലേക്കെത്തിയത്.

jonnyevans

"ഇതൊരു സ്വപ്ന തുല്യമായ ക്ലബ്ബാണ്,പല വമ്പൻ ക്ലബ്ബുകൾക്ക് സാധിക്കാത്ത നേട്ടങ്ങൾ സ്വാന്തമാക്കിയ ക്ലബ്.ഈ ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ ഭാഗ്യവാനാണ്.എനിക്ക് ഈ ക്ലബ്ബിനായി കുറെ കാര്യങ്ങൾ ചെയ്യാൻ ചെയ്യാനുണ്ട്";കരാറിനു ശേഷം താരം പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ കളിച്ചുവളർന്ന എവാൻസ് മാഞ്ചസ്റ്റർ യൂണൈറ്റഡിൽ തന്നെ സീനിയർ ക്യാരിയറും തുടങ്ങി.യൂണൈറ്റഡിനായി 147 മത്സരങ്ങൾ കളിച്ചിട്ടുള്ള എവാൻസ് 7 ഗോളുകളും നേടിട്ടുണ്ട്.യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ റോയൽ അംറ്‌വെർപ്,സണ്ടർലാൻഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും മുപ്പതുകാരനായ എവാൻസ് കളിച്ചിട്ടുണ്ട്.

Story first published: Saturday, June 9, 2018, 9:41 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+