ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനൊപ്പം തങ്ങള്‍ പിറകില്തന്നെയുണ്ടെന്ന സൂചനയുമായി ലെസ്റ്റര്‍ സിറ്റി താരം റിക്കാര്‍ഡോ പെരേര. ലിവര്‍പൂളും ആഴ്സണലും ബോക്സിങ് ഡേയില്‍ കൊമ്പുകോര്‍ക്കുന്നതിന് മുന്‍പായാണ് പേരേരയുടെ പരാമര്‍ശം. നിലവില്‍ 17 കളികളില്‍നിന്നും 49 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തും 18 കളികളില്‍നിന്നും 39 പോയന്റുമായി ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.
സീസണില്‍ കിരീടം നേടാന്‍ ലിവര്‍പൂള്‍ ഇനിയും കടുത്ത പോരാട്ടം നടത്തേണ്ടിവരുമെന്ന് പെരേര ചൂണ്ടിക്കാട്ടി. 38 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയും തൊട്ടു പിറകെയുണ്ടെങ്കിലും ബ്രണ്ടന്‍ റോഡ്ജേഴ്സിന്റെ ലെസ്റ്റര്‍ ഇത്തവണ ഗംഭീര പോരാട്ടമാണ് നടത്തുന്നത്. ലിവര്‍പൂളിനെതിരെ ജയിക്കാന്‍ കഴിഞ്ഞാല്‍ ഒന്നാം സ്ഥാനക്കാരുമായുള്ള അകലം 10 പോയന്റാക്കി കുറക്കാന്‍ ലെസ്റ്ററിന് കഴിയും.
മരിയോ മാന്‍സുക്കിച്ച് യുവന്റസ് വിട്ടു; പുതിയ തട്ടകം ഖത്തര്‍ ക്ലബ്ബ്
ലിവര്‍പൂളിന് 10 പോയന്റ് ലീഡ് ഉണ്ടെന്നത് ശരിതന്നെ. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ എന്തും സംഭവിക്കാം. കഴിഞ്ഞ സീസണിലും ലിവര്‍പൂള്‍ 7 പോയന്റ് മുന്നിലുണ്ടായിരുന്നതാണ്. മാഞ്ചസ്റ്റര്‍ സിറ്റി അവസാനം കിരീടം സ്വന്തമാക്കി. ലിവര്‍പൂളിനെതിരായ മത്സരം കടുത്തതാകും. നമുക്കും ചില കാര്യങ്ങല്‍ ചെയ്യാന്‍ കഴിയും. നന്നായി പ്രതിരോധിക്കാനും ആക്രമിക്കാനും കഴിയുന്ന ടീമാണ് ലെസ്റ്ററെന്നും പെരേര പറഞ്ഞു. പോര്‍ച്ചുഗീസ് പ്രതിരോധനിരതാരമായ പെരേര കഴിഞ്ഞ സീസണിലാണ് ലെസ്റ്ററിലെത്തുന്നത്. ആദ്യ സീസണില്‍തന്നെ ക്ലബ്ബിന്റെ മികച്ച താരമാവുകയും ചെയ്തു.