Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്ര നേട്ടം; പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ജാമി വാര്‍ഡിക്ക്

ലണ്ടന്‍: ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണ്‍കൂടി അവസാനിച്ചിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് രാജാക്കന്മാരായെങ്കിലും പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത് ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിയാണ്. 33ാം വയസിലും ലക്ഷ്യം പിഴക്കാത്ത ബൂട്ടുകളുമായി കളം നിറഞ്ഞ വാര്‍ഡി പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും സ്വന്തമാക്കി.

സീസണില്‍ 23 ഗോളും അഞ്ച് അസിസ്റ്റുമാണ് വാര്‍ഡി അടിച്ചെടുത്തത്. സീസണിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതിനിടയിലും ലെസ്റ്ററിന് ആശ്വാസം നല്‍കുന്ന നേട്ടമാണ് വാര്‍ഡിയുടേത്. യുണൈറ്റഡിനോട് 2-0ന് തോറ്റതോടെ ആദ്യ നാലില്‍ നിന്ന് പുറത്തായ ലെസ്റ്റര്‍ അടുത്ത സീസണില്‍ യൂറോപ്പാ ലീഗില്‍ കളിക്കും. 38 മത്സരത്തില്‍ നിന്ന് 18 ജയവും എട്ട് സമനിലയും 12 തോല്‍വിയുമടക്കം 62 പോയിന്റാണ് ഇത്തവണ ലെസ്റ്റര്‍ നേടിയത്. അവസാന മത്സരങ്ങളില്‍ ജയിച്ചതോടെ യുണൈറ്റഡും ചെല്‍സിയും മൂന്നും നാലും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

jamievardygoldenbootepl

ശക്തമായ പോരാട്ടത്തിലൂടെയാണ് വാര്‍ഡി ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 22 ഗോളുമായി ആഴ്‌സണലിന്റെ ഔബ്‌മെയാങും സതാംപ്റ്റണിന്റെ ഡാനി ഇന്‍ഗസും തൊട്ടുപിന്നാലെ ഉണ്ടായിരുന്നെങ്കിലും ഒറ്റ ഗോളില്‍ വാര്‍ഡി സ്വര്‍ണ്ണ ബൂട്ട് സ്വന്തമാക്കി. ഇത്തവണത്തെ ലെസ്റ്ററിന്റെ കുതിപ്പിന് നിര്‍ണ്ണായക പങ്കാണ് വാര്‍ഡി വഹിച്ചത്. ഇതൊരു മികച്ച വ്യക്തിഗത നേട്ടമാണെന്നും അവന്റെ ഗോളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇതുവരെ എത്തില്ലായിരുന്നുവെന്നും ലെസ്റ്റര്‍ സിറ്റി കോച്ച് ബ്രണ്ടന്‍ റോഡ്ജിയേഴ്‌സ് പറഞ്ഞു.

അവനോടൊപ്പം പ്രവര്‍ത്തിക്കുക സന്തോഷമുള്ള കാര്യമാണെന്നും മഹത്തായ മനോഭാവവും ഗുണവുമുള്ളയാളാണ് വാര്‍ഡിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് താരമായ വാര്‍ഡി 2012ലാണ് ലെസ്റ്ററിലെത്തിയത്. ക്ലബ്ബിനൊപ്പം 274 മത്സരങ്ങളില്‍ നിന്നായി 123 ഗോളും വാര്‍ഡി നേടിയിട്ടുണ്ട്. 2015 മുതല്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഭാഗമായ താരം 26 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളും നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്‌സനാണ് ഗോള്‍ഡന്‍ ഗ്ലൗ ലഭിച്ചു. ബേണ്‍ലിയുടെ നിക്ക് പോപ്പിനെ മറികടന്നാണ് എഡേഴ്‌സണിന്റെ നേട്ടം. 16 ക്ലീന്‍ ഷീറ്റാണ് അദ്ദേഹത്തിന് ലഭിച്ചത്.

Story first published: Monday, July 27, 2020, 15:01 [IST]
Other articles published on Jul 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+