വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൂന്നടിച്ച് ബാഴ്‌സയും സിറ്റിയും; ഹാട്രിക്കുമായി സ്‌റ്റെര്‍ലിങ്... ടോട്ടനമിന് സതാംപ്റ്റണ്‍ ഷോക്ക്

ലണ്ടന്‍/ബാഴ്‌സലോണ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ക്ക് സിറ്റിക്കും സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്കും തകര്‍പ്പന്‍ ജയം. സിറ്റി 3-1ന് സതാംപ്റ്റനെയും ബാഴ്‌സലോണ 3-1ന് റയോ വല്ലെക്കാനോയെയും തോല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍, പ്രീമിയര്‍ ലീഗില്‍ ശക്തരായ ടോട്ടനം ഹോട്‌സ്പറിന് ഞെട്ടിക്കുന്ന തോല്‍വി നേരിട്ടു. 30ാം റൗണ്ടില്‍ താരതമ്യേന ദുര്‍ബലരായ സതാംപ്റ്റനാണ് 2-1ന് ടോട്ടനമിനെ ഞെട്ടിച്ചത്. ഒന്നാംപകുതിയില്‍ ഹാരി കെയ്‌നിലൂടെ ലീഡ് പിടിച്ചതിനു ശേഷമായിരുന്നു ടോട്ടനം സതാംപ്റ്റനോട് തോല്‍വി വഴങ്ങിയത്.

manchester

ഹാട്രിക്് നേടിയ റഹീം സ്‌റ്റേര്‍ലിങാണ് വാട്‌ഫോര്‍ഡിനെതിരേ സിറ്റിക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ജെറാര്‍ഡ് ഡെലോഫുവാണ് വാട്‌ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ സ്‌കോറര്‍. വിജയത്തോടെ ലീഗില ണ്ടൊം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള പോയിന്റ് അകലം നാലാക്കി ഉയര്‍ത്താനും സിറ്റിക്കായി.

എന്നാല്‍, ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് വല്ലെക്കാനോയ്‌ക്കെതിരേ സ്വന്തം തട്ടകത്തില്‍ ബാഴ്‌സ മികച്ച തിരിച്ചുവരവ് നടത്തിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, ലൂയിസ് സുവാറസ് എന്നിവരാണ് ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. റൗള്‍ ഡി തോമസാണ് വല്ലെക്കാനോയുടെ ഏക ഗോള്‍ സ്‌കോറര്‍. ജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം ബാഴ്‌സ ഏഴാക്കി വര്‍ധിപ്പിച്ചു.

ലോകകപ്പിലെ മികച്ച കളിക്കാരന്‍ ആവുക ഈ താരം; ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ഷെയ്ന്‍ വോണ്‍ ലോകകപ്പിലെ മികച്ച കളിക്കാരന്‍ ആവുക ഈ താരം; ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ഷെയ്ന്‍ വോണ്‍

ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് ലെഗനെസിനെ തോല്‍പ്പിച്ചപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണ്‍ 2-1ന് ക്രിസ്റ്റല്‍ പാലസിനെയും കാര്‍ഡിഫ് സിറ്റി 2-0ന് വെസ്റ്റ്ഹാമിനെയും ബേണ്‍മൗത്ത് 2-0ന് ഹഡേര്‍സ്ഫീല്‍ഡിനെയും ലെസ്റ്റര്‍ സിറ്റി 3-1ന് ഫുള്‍ഹാമിനെയും ന്യൂകാസില്‍ 3-2ന് എവര്‍ട്ടനെയും പരാജയപ്പെടുത്തി.

Story first published: Sunday, March 10, 2019, 9:57 [IST]
Other articles published on Mar 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X