ഇംഫാല്‍: ഐ ലീഗില്‍ ട്രാവു എഫ്സിക്കെതിരേ ഈസ്റ്റ് ബംഗാളിന് ജയം. രണ്ടിനെതിരേ നാല് ഗോളിനാണ് ബംഗാള്‍ നിര വിജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ട്രാവു കളി കൈവിട്ടത്. 18ാം മിനുട്ടില്‍ ഒലാറിച്ചി പ്രിന്സ്വെല് ഇമീക്കയാണ് ട്രാവുവിനെ മുന്നിലെത്തിച്ചത്. ലീഡെടുത്തതോടെ ശക്തമായ പ്രതിരോധം പുറത്തെടുത്ത ട്രാവു ബംഗാളിനെ വിറപ്പിച്ചു. എന്നാല്‍ 52ാം മിനുട്ടില്‍ ജെയ്മി സാന്റോസ് ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ചു.
67ാം മിനുട്ടില്‍ കാസിം എയ്ഡാരയും രണ്ട് മിനുട്ടിനുള്ളില്‍ ബ്രണ്ടന്‍ വന്ലാല്റെമിഡിക്കയും ബംഗാളിനായി വലകുലുക്കി. 76ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി മാര്‍ക്ക് ജിമിനെസാണ് ഈസ്റ്റ് ബംഗാളിന്റെ സ്കോര്‍ ബോര്‍ഡ് പൂര്‍ത്തിയാക്കിയത്. സീസണിലെ അഞ്ചാം ജയം നേടിയ ഈസ്റ്റ് ബംഗാള്‍ 18 പോയിന്റോടെ നാലാം സ്ഥാനത്താണ്. സീസണിലെ ആറാം തോല്‍വി വഴങ്ങിയ ട്രാവു 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. സീസണിന്റെ തുടക്ക സമയങ്ങളില്‍ മികച്ച നിന്ന ട്രാവുവിന് പിന്നീടുള്ള മത്സരങ്ങളില്‍ കാലിടറുകയായിരുന്നു.
'ചതിച്ചത്' ടോസോ? ഇന്ത്യയുടെ ദയനീയ തോല്‍വിക്കു കാരണമെന്ത്? കോലി പറയുന്നു
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി ഐസ്വാളുമായി 1-1 സമനില പങ്കിട്ടു. 40ാം മിനുട്ടില്‍ ജപ്പാന് താരം യൂസ കറ്റ്സുമി ചെന്നൈയെ മുന്നിലെത്തിച്ചപ്പോള്‍ 54ാം മിനുട്ടില്‍ റോച്ചര്സീലയാണ് ഐസ്വാളിനുവേണ്ടി സമനില ഗോള്‍ നേടിയത്. 16 പോയിന്റുള്ള ചെന്നൈ സിറ്റി ആറാം സ്ഥാനത്തും 15 പോയിന്റുള്ള ഐസ്വാള്‍ 10ാം സ്ഥാനത്തുമാണ്.