Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കപ്പ്: വമ്പന്‍ ജയത്തോടെ ചെല്‍സിയും ആഴ്‌സണലും എവര്‍ട്ടനും മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിലെ ആവേശ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ആഴ്‌സണല്‍ നാലാം റൗണ്ടില്‍. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഗണ്ണേഴ്‌സ് കളി പിടിച്ചത്. ഔബ്‌മെയാങ്ങും ലാക്കസാറ്റെയും ഇല്ലാതെ ഇറങ്ങിയത് തുടക്കം മുതല്‍ ആഴ്‌സണല്‍ നിരയില്‍ പ്രതിഫലിച്ചു. 57ാം മിനുട്ടില്‍ ലെസ്റ്ററിന്റെ ക്രിസ്റ്റ്യന്‍ ഫുച്ചിന്റെ സെല്‍ഫ് ഗോളിലാണ് ആഴ്‌സണല്‍ അക്കൗണ്ട് തുറന്നത്. അവസാന മിനുട്ടില്‍ എഡ്വെര്‍ഡ് ഗണ്ണേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. ഇത്തവണ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഗണ്ണേഴ്‌സ് പുറത്തെടുക്കുന്നത്.

സൂപ്പര്‍ ടീം ചെല്‍സിയും നാലാം റൗണ്ടില്‍ പ്രവേശിച്ചു. ബാണ്‍സ്ലിയെ എതിരില്ലാത്ത 6 ഗോളിനാണ് ചെല്‍സി നാണം കെടുത്തുവിട്ടത്. ലംപാര്‍ഡിന്റെ ശിഷ്യന്മാര്‍ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. 19ാം മിനുട്ടില്‍ താമി എബ്രഹാം ചെല്‍സിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നു. 28ാം മിനുട്ടില്‍ കെയ് ഹവെര്‍ട്‌സ് ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡോടെ പിരിഞ്ഞ ചെല്‍സിക്കുവേണ്ടി 49ാം മിനുട്ടില്‍ റോസ് ബാര്‍ക്കിലിയും വല കുലുക്കി. 55ാം മിനുട്ടില്‍ലും 65ാം മിനുട്ടിലും ഹവെര്‍ട്‌സിന്റെ കാലുകള്‍ വീണ്ടും ലക്ഷ്യം കണ്ടപ്പോള്‍ ടീം സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് ഗോളും ഹവര്‍ട്‌സ് ഹാട്രിക്കും സ്വന്തമാക്കി. 83ാം മിനുട്ടില്‍ ഒലിവര്‍ ജിറൗഡാണ് ചെല്‍സിയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്.

arsenalvsleicestercity

എവര്‍ട്ടനും നാലാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ഫ്‌ളീറ്റ്‌വുഡിനെ രണ്ടിനെതിരേ അഞ്ച് ഗോളിനാണ് എവര്‍ട്ടന്‍ പരാജയപ്പെടുത്തിയത്. 22ാം മിനുട്ടില്‍ റിച്ചാര്‍ലിസണ്‍ എവര്‍ട്ടനുവേണ്ടി ആദ്യം വലകുലുക്കി. 34ാം മിനുട്ടില്‍ വീണ്ടും റിച്ചാര്‍ലിയിലൂടെ എവര്‍ട്ടന്‍ ലീഡുയര്‍ത്തി. 49ാം മിനുട്ടില്‍ ഗോര്‍ഡോന്റെ അസിസ്റ്റില്‍ ഇവോബി എവര്‍ട്ടന് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 73ാം മിനുട്ടില്‍ ബെര്‍ണാഡും ഇഞ്ചുറി ടൈമില്‍ മോയിസ് കീനും എവര്‍ട്ടനുവേണ്ടി വലകുലുക്കി.

chelseavsbarnsley

ഫ്‌ളീറ്റ്‌വുഡിനുവേണ്ടി 48ാം മിനുട്ടില്‍ ഡുഫിയും 58ാം മിനുട്ടില്‍ കാലും കാംപ്‌സുമാണ് വലകുലുക്കിയത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും നാലാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. ലാം റൗണ്ടില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനെ നേരിടുമ്പോള്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ലിന്‍കോളനെയും നേരിടും.പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇടവേളയിട്ടാണ് ലീഗ് കപ്പ് നടക്കുന്നത്.

Story first published: Thursday, September 24, 2020, 9:48 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+