വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ റാങ്കിങ്: ബെല്‍ജിയം തലപ്പത്ത്, ആദ്യ അഞ്ചിലേക്ക് ഉയര്‍ന്ന് പോര്‍ച്ചുഗല്‍; ഇന്ത്യ 109ാം റാങ്കില്‍

സൂറിച്ച്: കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഫിഫ റാങ്കിങ് പുറത്ത്. അഞ്ച് മാസത്തിലേറെയുള്ള ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം തലപ്പത്ത് തുടരുകയാണ്. 1773 പോയിന്റാണ് ബെല്‍ജിയത്തിനുള്ളത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. 1744 പോയിന്റാണ് ഫ്രാന്‍സിനുള്ളത്. കരുത്തരായ ബ്രസീല്‍ 1712 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 1664 പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പറങ്കിപ്പട പുതിയ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. നിലവിലെ യുവേഫ നാഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. 1653 പോയിന്റാണ് പറങ്കിപ്പടയ്ക്കുള്ളത്. ഉറുഗ്വെയ്ക്ക് സ്ഥാന നഷ്ടം സംഭവിച്ചു. 1645 പോയിന്റുള്ള ഉറുഗ്വെ നിലവില്‍ ആറാം സ്ഥാനത്താണ്. 1642 പോയിന്റോടെ സ്‌പെയിന്‍ സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കെത്തി. ക്രൊയേഷ്യ (1628),അര്‍ജന്റീന (1623),കൊളംബിയ (1622) എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് ടീമുകള്‍.

belgium

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 20താം സ്ഥാനത്തുള്ള സെനഗലാണ് മുന്നില്‍. ഏഷ്യന്‍ കോണ്‍ഫഡറേഷന്‍ ടീമുകളില്‍ 28ാം സ്ഥാനത്തുള്ള ജപ്പാനാണ് മുന്നില്‍. ഇറ്റലി 12ാം സ്ഥാനത്തും ജര്‍മനി 14ാം സ്ഥാനത്തുമാണ്. ഇന്ത്യ ഒരു സ്ഥാനം താഴോട്ടിറങ്ങി 109ാം സ്ഥാനത്താണ്. സമീപകാലത്തൊന്നും മത്സരം കളിക്കാന്‍ സാധിക്കാത്തത് ഇന്ത്യയുടെ റാങ്കിങ്ങിനെ ബാധിച്ചു. ഒക്ടോബറില്‍ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരം ഉണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മത്സരം മാറ്റിവെച്ചിരിക്കുകയാണ്.

വനിതാ ടീം റാങ്കിങ്ങില്‍ 2174 പോയിന്റോടെ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2078 പോയിന്റുള്ള ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത്. ഫ്രാന്‍സ് (2036),ഹോളണ്ട് (2032),സ്വീഡന്‍ (2007) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മറ്റുള്ളവര്‍. 2001 പോയിന്റുള്ള ഇംഗ്ലണ്ട് ആറാം സ്ഥാനത്തും 1956 പോയിന്റുള്ള ബ്രസീല്‍ എട്ടാം സ്ഥാനത്തുമാണ്. 1432 പോയിന്റുള്ള ഇന്ത്യന്‍ വനിതാ ടീം 55ാം സ്ഥാനത്താണ്.

2022ല്‍ ഖത്തര്‍ ലോകകപ്പ് നടക്കാനിരിക്കുന്നുണ്ട്. കോവിഡിന്റെ വ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ ഇതിനോടകം നിരവധി മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു. നിലവില്‍ യുവേഫ നാഷന്‍സ് ലീഗിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചിരുന്നു. ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായതിനാല്‍ നാഷന്‍സ് ലീഗിന് ഇടവേളയിട്ടിരിക്കുകയാണ്.

Story first published: Thursday, September 17, 2020, 16:17 [IST]
Other articles published on Sep 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X