വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

La Liga: അവസാന മിനിറ്റില്‍ സെല്‍ഫ് വഴങ്ങി സെവിയ്യ, ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയ്ക്കു മങ്ങല്‍

ലെവന്റെയുമായാണ് സെവിയ്യ 1-1ന്റെ സമനില വഴങ്ങിയത്

മാഡ്രിഡ്: സ്‌പെയിനിലെ ലാ ലിഗയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്നാം സ്ഥാനം ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ സെവിയ്യ സമനിലയില്‍ കുരുങ്ങി. എവേ മല്‍സരത്തില്‍ ലെവന്റെയ്‌ക്കെതിരേയാണ് സെവിയ്യക്കു 1-1ന്റെ സമനില സമ്മതിക്കേണ്ടി വന്നത്. അവസാന അഞ്ചു മിനിറ്റ് വരെ സെവിയ്യ വിജയത്തിന്റെ പടിവാതില്‍ക്കെ ആയിരുന്നു. എന്നാല്‍ നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ജയം സെവിയ്യയില്‍ നിന്നകന്നു പോയി. ഡിയേഗോ കാര്‍ലോസാണ് സെല്‍ഫ് വഴങ്ങി സെവിയ്യയുടെ വില്ലനായത്. നേരത്തേ 46ാം മിനിറ്റില്‍ ലൂക്ക് ഡിയോങിന്റെ ഗോളിലായിരുന്നു സെവിയ്യ മുന്നിലെത്തിയത്.

1

ഈ സമനിലയോടെ അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിലേക്കു യോഗ്യത നേടുകയെന്ന സെവിയ്യയുടെ പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേറ്റത്. 29 മല്‍സരങ്ങളില്‍ നിന്നും 51 പോയിന്റോടെയാണ് സെവിയ്യ ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. നാലാംസ്ഥാനക്കാരായ റയല്‍ സോസിഡാഡിനേക്കാള്‍ നാലു പോയിന്റിന്റെ ലീഡ് മാത്രമേ അവര്‍ക്കുള്ളൂ. സോസിഡാഡാവട്ടെ ഒരു മല്‍സരം കുറച്ചാണ് കളിച്ചത്.

പോയിന്റ് പട്ടികയിലെ അഞ്ചാംസ്ഥാനക്കാരായ ഗെറ്റാഫെയും തൊട്ടു താഴെയുള്ള അത്‌ലറ്റികോ മാഡ്രിഡും സെവിയ്യയ്ക്കു ഭീഷണുയര്‍ത്തുന്നവരാണ്. സെവിയ്യയുമായി ഈ രണ്ടു ടീമുകള്‍ക്കുമുള്ള പോയിന്റ് വ്യത്യാസം അഞ്ചാണ്. മാത്രമല്ല സെവിയ്യയേക്കാള്‍ ഒരു മല്‍സരം കുറച്ചാണ് മറ്റു രണ്ടു ടീമുകളും കളിച്ചത്.

അഞ്ചു തവണ യൂറോപ്പ ലീഗില്‍ ജേതാക്കളായിട്ടുള്ള സെവിയ്യ 2017-18 സീസണിലാണ് അവസാനമായി ചാംപ്യന്‍സ് ലീഗില്‍ കളിച്ചത്. കഴിഞ്ഞ ദിവസം നടന്ന സെവിയ്യ- ലെവന്റെ മല്‍സരത്തില്‍ ആദ്യ ഗോളവസരം ലഭിച്ചത് സെവിയ്യക്കായിരുന്നു. കളിയുടെ ഒന്നാം പകുതിയിലായിരുന്നു ഇത്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രം ഇതു ഗോളായില്ല. മുനീര്‍ എല്‍ ഹദാദിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തു പോവുകയായിരുന്നു.

2011ലെ ലോകകപ്പ് വിജയം... 7-8 പേര്‍ തന്‍റെ കീഴില്‍ തുടങ്ങിയവര്‍!- സൗരവ് ഗാംഗുലി2011ലെ ലോകകപ്പ് വിജയം... 7-8 പേര്‍ തന്‍റെ കീഴില്‍ തുടങ്ങിയവര്‍!- സൗരവ് ഗാംഗുലി

മസ്‌കെരാനെസ് തനിക്കെതിരേ അഞ്ച് സിക്‌സര്‍ നേടി, ബ്രോഡിനെതിരേ താന്‍ ആറും! കണക്കും തീര്‍ത്തു-യുവിമസ്‌കെരാനെസ് തനിക്കെതിരേ അഞ്ച് സിക്‌സര്‍ നേടി, ബ്രോഡിനെതിരേ താന്‍ ആറും! കണക്കും തീര്‍ത്തു-യുവി

രണ്ടാം പകുതിയാരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ ഡച്ച് സ്‌ട്രൈക്കര്‍ ലൂക്ക് ഡിയോങിലൂടെ സെവിയ്യ മുന്നിലെത്തി. എല്‍ ഹദാദിയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ഡിയോങിന്റെ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്. പിന്നീട് ചില മികച്ച നീക്കങ്ങളിലൂടെ ലെവന്റെ സെവിയ്യയെ പ്രതിരോധത്തിലാക്കി. ഇതിന്റെ ഫലമായിരുന്നു 87ാം മിനിറ്റിലെ സെല്‍ഫ് ഗോള്‍. ഗോളി തോമസ് വാക്ലിക്കുമായുള്ള ആശയക്കുഴപ്പമാണ് കാര്‍ലോസിന്റെ സെല്‍ഫ് ഗോളിനു വഴിവച്ചത്. അതേസമയം, തിങ്കളാഴ്ച നടന്ന ലീഗിലെ മറ്റൊരു കളിയില്‍ ഗ്രനാഡയും റയല്‍ ബെറ്റിസും രണ്ടു ഗോളുകള്‍ വീതം നേടി പോയിന്റ് പങ്കിട്ടു.

Story first published: Tuesday, June 16, 2020, 9:02 [IST]
Other articles published on Jun 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X