Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാലിഗ: റയല്‍ മാഡ്രിഡിന് ജയം, അത്‌ലറ്റികോ മാഡ്രിഡിന് സമനില, ബാഴ്‌സലോണ ഇന്നിറങ്ങും

മാഡ്രിഡ്: ലാലിഗയില്‍ ജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ വല്ലാഡോലിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. താരസമ്പന്നമായ റയലിനെ ഏറെ നേരം വല്ലാഡോലിഡ് വെള്ളം കുടിപ്പിച്ചെങ്കിലും 65ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോളില്‍ റയല്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ജോവിച്ച്, കരിം ബെന്‍സേമ, ഇസ്‌കോ,കാസമിറോ, മോഡ്രിച്ച്, മാഴ്‌സലോ, വരാനെ, റാമോസ്, ഒഡ്രിസോള തുടങ്ങിയവരെല്ലാം റയല്‍ നിരയില്‍ ഇറങ്ങിയിട്ടും പ്രതീക്ഷിച്ച ജയം നേടാന്‍ റയലിന് സാധിച്ചില്ല.

63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന റയല്‍ 11 നെതിരേ 15 ഗോള്‍ശ്രമം നടത്തിയിട്ടും ഒരു ഗോളിന്റെ ജയമാണ് നേടാനായത്. റയല്‍ സോസിഡാഡിനോട് സമനിലയോട് സീസണ്‍ തുടങ്ങിയ റയല്‍ രണ്ടാം മത്സരത്തില്‍ ബെറ്റിസിനെ 3-2ന് തോല്‍പ്പിച്ചിരുന്നു. 3 മത്സരത്തില്‍ നിന്ന് ഏഴ് പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിന് ഹ്യൂസ്‌കയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നു.

realmadridlogo

ലൂയിസ് സുവരാസ്, ഡഗ്ലെസ് കോസ്റ്റ തുടങ്ങി സൂപ്പര്‍ താരങ്ങളെയെല്ലാം അത്‌ലറ്റികോ കളത്തിലിറക്കിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല. ആദ്യ മത്സരത്തില്‍ ഗ്രനേഡയെ 6-1ന് അത്‌ലറ്റികോ തകര്‍ത്തിരുന്നു. രണ്ട് മത്സരത്തില്‍ നിന്ന് 4 പോയിന്റുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡ്. മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.

ആദ്യ മത്സരത്തില്‍ വിയ്യാറയലിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത ബാഴ്‌സലോണയുടെ ഇന്നത്തെ എതിരാളികള്‍ സെല്‍റ്റാ വിഗോയാണ്. മൂന്ന് മത്സരത്തില്‍ രണ്ട് സമനിലയും ഒരു ജയവും നേടിയ സെല്‍റ്റാ വിഗോ ബാഴ്‌സക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഡൊണാള്‍ഡ് കോമാന്‍ ബാഴ്‌സലോണയുടെ പരിശീലകനായ ശേഷമുള്ള ആദ്യ സീസണാണിത്. അവസാന സീസണില്‍ ബാഴ്‌സലോണ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ലാലിഗ കിരീടം കൈവിട്ട ബാഴ്‌സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി പുറത്ത് പോകേണ്ടി വന്നിരുന്നു.

ലയണല്‍ മെസ്സിക്ക് കോമാന്റെ നിരയില്‍ സ്ഥാനം ലഭിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ മെസ്സി തിളങ്ങുകയും ചെയ്തിരുന്നു. മെസ്സിയുടെ ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള അവസാന സീസണായിരിക്കും ഇത്തവണത്തേത്. ഈ വര്‍ഷത്തോടെ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിക്കും. അതിനാല്‍ വരും സീസണില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസ്സി കൂടുമാറിയേക്കും.

Story first published: Thursday, October 1, 2020, 12:18 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+