ലാ ലിഗയില്‍ വിജയത്തോടെ തുടങ്ങി റയല്‍ മാഡ്രിഡ്; ലൂക്കാ മോഡ്രിച്ചിന് റെഡ്കാര്‍ഡ്
വിഗോ: ലാ ലിഗയുടെ പുതിയ സീസണിലെ ആദ്യ മത്സരം വിജയത്തോടെ ആഘോഷിച്ച് റയല്‍ മാഡ്രിഡ്. സെല്‍റ്റാ വിഗോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് റയല്‍ തകര്‍ത്തത്. പ്രീ സീസണിലെ മോശം പ്രകടനത്തിന് ശേഷം വിജയത്തോടെ തുടങ്ങാനായത് പരിശീലകന്‍ സിനദിന്‍ സിദാനും ആത്മവിശ്വാസം നല്‍കും. കരിം ബെന്‍സേമയ്ക്കും വിനീഷ്യസ് ജൂനിയറിനുമൊപ്പം ഗാരത് ബെയ്‌ലിനെയും ഉള്‍പ്പെടുത്തി 4-3-3 എന്ന ശൈലിയിലാണ് റയലിനെ സിദാന്‍ വിന്യസിച്ചത്.മറുവശത്ത് 4-2-2-2 എന്ന വ്യത്യസ്ത ശൈലിയിലാണ് സെല്‍റ്റ വിഗോ കളിമെനഞ്ഞത്.
പന്തടക്കത്തില്‍ റയല്‍ പിന്നീട്ട് നിന്നെങ്കിലും ആക്രമണത്തില്‍ പിന്നോട്ട് പോയില്ല. തുടക്കം മുതല്‍ കടന്നാക്രമിച്ച റയല്‍ താരങ്ങള്‍ 12ാം മിനുട്ടില്‍ ലീഡെടുത്തു.ബെയ്ല്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ബെന്‍സേമയ്ക്ക് പിഴച്ചില്ല. ആതിഥേയര്‍ പ്രതിരോധം കടുപ്പിച്ചതോടെ ആദ്യ പകുതിയില്‍ ഒരു ഗോളുകൊണ്ട് റയലിന് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടാം പകുതിയില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് റയല്‍ നേരിട്ടത്. 56ാം മിനുട്ടില്‍ മധ്യനിരയുടെ നട്ടെല്ലായ ലൂക്കാ മോഡ്രിച്ച് ചുവപ്പുകാര്‍ഡ്കണ്ട് പുറത്തുപോയി.ഇതോടെ 10പേരായി റയല്‍ ചുരുങ്ങിയെങ്കിലും ആക്രമണത്തില്‍ പിന്നോട്ടുപോയില്ല.61ാം മിനുട്ടില്‍ റയല്‍ ലീഡുയര്‍ത്തി.

മാഴ്‌സലോയുടെ അസിസ്റ്റില്‍ ടോണി ക്രൂസാണ് ഗോള്‍ നേടിയത്. 69ാം മിനുട്ടില്‍ വീനിഷ്യസിന് പകരം ലൂക്കാസിനും 75ാം മിനുട്ടില്‍ ബെയ്‌ലിന് പകരം ഇസ്‌കോയ്ക്കും സിദാന്‍ അവസരം നല്‍കി. ഈ തീരുമാനം ശരിവെച്ച് 80ാം മിനുട്ടില്‍ ലൂക്കാസ് റയലിന് മൂന്നാം ഗോള്‍ സമ്മാനിച്ചു.ബെന്‍സേമയുടെ അസിസ്റ്റിലാണ് ഗോള്‍.ഇഞ്ചുറി ടൈമില്‍ ലൊസാഡയാണ് സെല്‍റ്റ വിഗോയുടെ ആശ്വാസ ഗോള്‍ നേടിയത്. നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് റയല്‍. ചിരവൈരികളായ ബാഴ്‌സലോണ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications