വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സമനിലയുമായി രക്ഷപ്പെട്ട് റയല്‍; യുവന്റസിനും പിഎസ്ജിക്കും ജയം, ഇന്റര്‍ കുരുങ്ങി

മാഡ്രിഡ്: ലാ ലീഗയില്‍ എല്‍ ക്ലാസിക്കോ മത്സരത്തിന് മുന്‍പ് ബാഴ്‌സലോണയേക്കാള്‍ പോയന്റെ നിലയില്‍ ലീഡെടുക്കാനുള്ള അവസരം റയല്‍ മാഡ്രിഡിന് നഷ്ടമായി. വലന്‍സിയയ്‌ക്കെതിരായ കളിയില്‍ 1-1ന് ടീം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ബാഴ്‌സലോണയും സമനിലയില്‍ കുരുങ്ങിയിരുന്നു. കാര്‍ലോസ് സോളെര്‍(78) വലെന്‍സിയയ്ക്കുവേണ്ടിയും കരിം ബെന്‍സിമ(90+5) റയലിനായും സ്‌കോര്‍ ചെയ്തു. 16 കളികളില്‍നിന്നും 35 പോയന്റുമായി ബാഴ്‌സയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. അത്രതന്നെ പോയന്റുളള റയല്‍ രണ്ടാം സ്ഥാനത്തുണ്ട്. മറ്റു മത്സരഫലങ്ങള്‍, ഗെറ്റാഫെ 2-0 റയല്‍ വല്ലാഡോളിഡ്, സെല്‍റ്റ വിഗോ 2-2 മല്ലോര്‍ക്ക, എസ്പാനിയോള്‍ 2-2 റയല്‍ ബെറ്റിസ്, സെവിയ്യ 1-2 വിയ്യാറയല്‍.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ജയം നേടിയപ്പോള്‍ ഇന്റര്‍ മിലാന്‍ കുരുങ്ങി. ഉദിനെസിനെ 3-1നാണ് യുവന്റസ് തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(9, 37), ലിയനാര്‍ഡോ ബൊണുഷി(45) എന്നിവര്‍ യുവന്റസിനായി ഗോള്‍ നേടി. പസ്സേറ്റോ(90+4) ഉദിനെസിന്റെ ആശ്വാസഗോള്‍ കണ്ടെത്തി. അതേസമയം, ഫിയോറന്റീനയുമായി ഇന്റര്‍മിലാന്‍ 1-1ന് കുരുങ്ങി. ഇഗ്ലേസിയാസ്(8) യുവന്റസിനായി സ്‌കോര്‍ ചെയ്തപ്പോള്‍ വ്‌ലാഹോവിച്ച്(90+2) ഫിയോറന്റീനയ്ക്കായും ഗോള്‍ നേടി. മറ്റു മത്സരഫലങ്ങള്‍, വെറോണ 3-3 ടോറിനോ, ബൊളോഗന 2-2 അറ്റ്‌ലാന്റ, മിലാന്‍ 0-0 സസ്സൗളോ, റോമ 3-1 സ്പാല്‍. ലീഗില്‍ 16 കളികളില്‍ നിന്നും 39 പോയന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും അത്രതന്നെ പോയന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

പ്രീമിയര്‍ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, യുണൈറ്റഡിന് സമനിലപ്രീമിയര്‍ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം, യുണൈറ്റഡിന് സമനില

mbappescoedtwice

ഫ്രഞ്ച് ലീഗില്‍ കരുത്തരായ പിഎസ്ജി വമ്പന്‍ ജയം സ്വന്തമാക്കി. 4-0ത്തിന് എറ്റിന്നെയെയാണ് ചാമ്പ്യന്മാര്‍ മറികടന്നത്. പരേഡസ്(9), എംബാപ്പെ(43, 89), ഇക്കാര്‍ഡി(72) എന്നിവരാണ് സ്‌കോറര്‍മാര്‍. ലീഗില്‍ 17 കളികളില്‍നിന്നും 42 പോയന്റുള്ള പിഎസ്ജി ഒന്നാമതുണ്ട്. 18 കളികളില്‍നിന്നും 35 പോയന്റുമായി മാഴ്‌സലെയാണ് രണ്ടാം സ്ഥാനത്ത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഗ്ലാഡ്‌ബെഷ് 2-1ന് വോള്‍ഫ്‌സ്ബര്‍ഗിനോട് തോറ്റു. ഷാല്‍ക്കെ 1-0ത്തിന് ഫ്രാങ്ഫുര്‍ട്ടിനേയും പരാജയപ്പെടുത്തി. ലീഗില്‍ ലെയ്പ്‌സിഗ് 15 കളികളില്‍നിന്നും 33 പോയന്റുമായി ലീഗില്‍ മുന്നില്‍ നില്‍ക്കുന്നു. 15 കളികളില്‍നിന്നും 31 പോയന്റുള്ള ഗ്ലാഡ്‌ബെഷ് ആണ് രണ്ടാം സ്ഥാനത്ത്.

Story first published: Monday, December 16, 2019, 10:09 [IST]
Other articles published on Dec 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X