For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റയലിനും യുവന്റസിനും സമനിലപൂട്ട്; വിജയവഴിയില്‍ മാഞ്ചസ്റ്റര്‍

മാഡ്രിഡ്/റോം/ലണ്ടന്‍: സ്പാനിഷ് ലീഗിലും ഇറ്റാലിയന്‍ ലീഗിലും നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനും യുവന്റസിനും സമനില നേരിട്ടപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം ബദ്ധവൈരികളായ ബാഴ്‌സലോണയ്ക്കും സമനില നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് 33ാം റൗണ്ടില്‍ റയലിനും സമനിലക്കുരുക്ക് പിണഞ്ഞത്. ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവില്‍ നടന്ന പോരില്‍ അത്‌ലറ്റിക് ബില്‍ബാവോയാണ് 1-1ന് റയലിനെ പിടിച്ചുകെട്ടിയത്.

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ കിരീടപ്പോരാട്ടം കനക്കുന്നതിനിടെ അപ്രതീക്ഷിത സമനിലയാണ് താരതമ്യേന ദുര്‍ബലരായ ക്രൊട്ടോണയോട് 1-1ന് എവേ മല്‍സരത്തില്‍ യുവന്റസ് വഴങ്ങിയത്. പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ വെസ്റ്റ് ബ്രോമിനോട് പരാജയം രുചിച്ച മാഞ്ചസ്റ്റര്‍ ബേണ്‍മൗത്തിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയക്കൊടി നാട്ടുകയായിരുന്നു.

manchester

രക്ഷകന്റെ റോളില്‍ വീണ്ടും ക്രിസ്റ്റിയാനോ

താന്‍ കളിക്കുന്ന ടീമുകള്‍ക്കായാലും ക്ലബ്ബുകള്‍ക്കായാലും പല തവണ റയലിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രക്ഷകന്റെ വേഷം അണിഞ്ഞിട്ടുണ്ട്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനെതിരേ അവസാന മിനിറ്റില്‍ നിര്‍ണായക ഗോള്‍ നേടി റയലിനെ ചാംപ്യന്‍സ് ലീഗിലേക്ക് ക്രിസ്റ്റിയാനോ ആനയിച്ചത് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. അതിനു പിന്നാലെയാണ് ബില്‍ബാവോയോട് അപ്രതീക്ഷിത പരാജയം രുചിക്കാന്‍ പോവുകയായിരുന്ന റയലിനെ ക്രിസ്റ്റിയാനോ സമനില കൊണ്ട് രക്ഷപ്പെടുത്തിയിരിക്കുന്നത്. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും 14ാം മിനിറ്റില്‍ ഇനാക്കി വില്ല്യംസ് നേടിയ ഗോളിലൂടെ ബില്‍ബാവോ റയലിനെ ഞെട്ടിക്കുകയായിരുന്നു. പിന്നീട് ക്രിസ്റ്റിയാനോ, സെര്‍ജിയോ റാമോസ്, കരീം ബെന്‍സെമ എന്നിവരിലൂടെ തിരിച്ചടിക്കാന്‍ നിരന്തം ശ്രമം നടത്തിയെങ്കിലും 87 മിനിറ്റ് വരെ റയലിന്റെ സമനില ഗോളെന്ന ലക്ഷ്യം അകന്നുനിന്നു. എന്നാല്‍, 87ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍കിക്ക് ക്രിസ്റ്റിയാനോയിലൂടെ റയല്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലൂക്ക മോഡ്രിച്ചെടുത്ത താഴ്ന്നുവന്ന കോര്‍ണര്‍കിക്ക് ക്രിസ്റ്റിയാനോ ബോക്‌സിന്റെ മധ്യഭാഗത്തേക്ക് അടിച്ചുകയറ്റുകയായിരുന്നു. കളിയുടെ ഇഞ്ചുറിടൈമില്‍ വിജയഗോള്‍ നേടാനുള്ള റയലിന്റെ ശ്രമം ഗരെത് ബേല്‍ നഷ്ടപ്പെടുത്തി.

ലീഗില്‍ നിലവില്‍ 33 മല്‍സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. 32 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് പട്ടികയില്‍ റയലിനു തൊട്ടു മുന്നില്‍. 33 മല്‍സരങ്ങളില്‍ നിന്ന് 83 പോയിന്റുമായി കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ബാഴ്‌സയാണ് നിലവില്‍ പട്ടികയില്‍ തലപ്പത്ത്. ലീഗില്‍ ശേഷിക്കുന്ന തങ്ങളുടെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റ് നേടിയാല്‍ മറ്റു ടീമുകളുടെ കണക്കിന്റെ കളിനോക്കാതെ തന്നെ ബാഴ്‌സയ്ക്ക് കിരീടം നേടാന്‍ കഴിയും.


യുവന്റസിന്റെ സമനില; ഇറ്റലിയില്‍ കിരീടപ്പോരാട്ടം കനക്കുന്നു

ലീഗിലെ 18ാം സ്ഥാനത്തുള്ള ക്രൊട്ടോണയോട് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള യുവന്റസ് സമനില വഴങ്ങിയതോടെ ഇറ്റാലിയന്‍ ലീഗില്‍ കിരീടത്തിനായി പോര് കനക്കുന്നു. യുവന്റസിനേക്കാള്‍ നാല് പോയിന്റ് മാത്രം കുറവുള്ള നാപ്പോളിയാണ് ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍പട്ടത്തിനായി ആവേശകരമാക്കുന്നത്. 33 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുവന്റസിന് 85 ഉം നാപ്പോളിക്ക് 81 ഉം പോയിന്റാണുള്ളത്. ലീഗിലെ യുവന്റസിന്റെ അപ്രമാധിത്വത്തിന് തടയിടാനുള്ള സുവര്‍ണാവസരമാണ് ഈ സീസണില്‍ നാപ്പോളിക്ക് വീണുകിട്ടിയിരിക്കുന്നത്. 16ാം മിനിറ്റില്‍ അലെക്‌സ് സാന്‍ഡ്രോയിലൂടെ മുന്നിലെത്താനായെങ്കിലും 65ാം മിനിറ്റില്‍ സിമിയിലൂടെ ക്രൊട്ടോണ തിരിച്ചടിച്ചത് യുവന്റസിന്റെ വിജയമോഹത്തിന് ഷോക്കാവുകയായിരുന്നു.

33ാം റൗണ്ട് മല്‍സരത്തില്‍ നാപ്പോളി 4-2ന് ഉഡിനെസിനെ മറികടന്നതാണ് യുവന്റസിന്റെ ലീഡ് കുറച്ചത്. മറ്റു മല്‍സരങ്ങളില്‍ റോമ 2-1ന് ജിനോവയെ തോല്‍പ്പിച്ചപ്പോള്‍ എസി മിലാന്‍-ടൊറീനോ മല്‍സരം 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.


രണ്ടടിച്ച് മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ്

വെസ്റ്റ്‌ബ്രോമിനോട് 1-0ന്റെ തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ ബേണ്‍മൗത്തിനെതിരേ വിജയം കൈവരിക്കുകയായിരുന്നു. കളിയുടെ ആദ്യപകുതിയില്‍ ക്രിസ് സ്മാളിങും (28ാം മിനിറ്റ്) രണ്ടാംപകുതിയില്‍ റൊമേലു ലുക്കാക്കുവുമാണ് (70) മാഞ്ചസ്റ്ററിനു വേണ്ടി സ്‌കോര്‍ ചെയ്തത്. എഫ്എ കപ്പ് സെമി ഫൈനലില്‍ ശക്തരായ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്ററിന് വിജയവഴിയില്‍ തിരിച്ചെത്താനായത് ആത്മവിശ്വാസം നല്‍കുന്നതാണ്.

Story first published: Thursday, April 19, 2018, 14:37 [IST]
Other articles published on Apr 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+