ലാ ലീഗ സീസണിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലീഗ 2019-20 സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. മെസ്സിയില്ലാത ഇറങ്ങിയ ബാഴ്‌സലോണയെ അത്‌ലറ്റിക്കോ ബില്‍ബാവോ ആണ് ഒരു ഗോളിന് ഞെട്ടിച്ചത്. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും ഒരു ഗോള്‍പോലും നേടാന്‍ ബാഴ്‌സലോണയ്ക്ക് കഴിയാത്തത് ആരാധകരെ നിരാശയിലാഴ്ത്തി.
പരിക്കുമൂലമാണ് ഉദ്ഘാടന മത്സരത്തില്‍ മെസ്സിക്ക് കളിക്കാന്‍ കഴിയാതിരുന്നത്. മെസ്സിയില്ലായിരുന്നിട്ടും പന്തടക്കത്തില്‍ ടീം മേധാവിത്വം കാട്ടി. എന്നാല്‍, ഗോളാക്രമണത്തിലും പ്രതിരോധത്തിലും കനത്ത വീഴ്ചയാണ് വരുത്തിയത്. 11 തവണ ബാഴ്‌സ എതിര്‍ഗോള്‍മുഖത്ത് ഗോള്‍ശ്രമം നടത്തിയിട്ടും രണ്ട് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിക്കാനയത്. എന്നാല്‍ 5 തവണ ഷോട്ടുതിര്‍ത്ത് ബില്‍ബാവോ ഒരു ഗോള്‍ വിജയം സ്വന്തമാക്കി.

മെസ്സിയില്ലാത്തത് ബാഴ്‌സലോണയുടെ ആക്രമണത്തിന്റെ മൂര്‍ച്ച ഇല്ലാതാക്കി. മത്സരത്തിന്റെ 73 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയാണ്. എന്നാല്‍, പ്രത്യാക്രമണത്തിലൂടെ എതിര്‍ഗോള്‍മുഖം വിറപ്പിക്കാന്‍ ബില്‍ബാവോയ്ക്ക് കഴിഞ്ഞു. ആദ്യ മത്സരത്തിലെ തോല്‍വി കിരീടം നിലനിര്‍ത്താനിറങ്ങിയ ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാണ്. വലിയ മത്സരങ്ങള്‍ വരാനിരിക്കെ തുടക്കം പിഴച്ചത് കളിക്കാരുടെ ആത്മവിശ്വാസത്തേയും കാര്യമായി ബാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications