മാഡ്രിഡ: സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. ഒന്നാം സ്ഥാനത്തിനായി ബാഴ്സലോണയുമായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന റയല്‍ 2-1 എന്ന സ്കോറിന് റയല്‍ ബെറ്റിസിനോടാണ് പരാജയപ്പെട്ടത്. സിഡ്നെയ്(40), ക്രിസ്റ്റന്‍ ടെല്ലോ(82) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടിയപ്പോള്‍ ബെന്‍സിമ(45+3) റയലിനായി സ്കോര്‍ ചെയ്തു. തോല്‍വിയോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്. ലീഗില്‍ 27 കളികളില്‍നിന്നും ബാഴ്സയ്ക്ക് 58 പോയന്റുണ്ട്. 27 കളികളില്‍നിന്നും 56 പോയന്റുമായാണ് റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുള്ളത്. മറ്റു മത്സരഫലങ്ങള്‍, ഒസാസുന 1-0 എസ്പാനിയോള്‍, റയല്‍ വല്ലാഡോളിഡ് 1-4 അത്ലറ്റിക് ക്ലബ്ബ്, ലവാന്റെ 1-1 ഗ്രനാഡ, വിയ്യാറയല്‍ 1-2 ലെഗാനെസ്.
ഇറ്റാലിയന്‍ സീരി എയില്‍ നടന്ന വമ്പന്‍ പോരാട്ടത്തില്‍ യുവന്റസ് ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ആരോണ്‍ റംസി(54), പാബ്ലോ ഡിബാല(67) എന്നിവരാണ് യുവന്റസിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് ലീഡുയര്‍ത്തി. ലീഗില്‍ 26 കളികളില്‍നിന്നും 63 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 62 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുമാണ്. ഇന്റര്മിലാന് 54 പോയന്റുമായി ഏറെ പിന്നിലായി. മറ്റു മത്സരഫലങ്ങള്‍, പാര്‍മ 0-1 സ്പാല്‍, മിലാന് 1-2 ജെനോവ, സാംപ്ഡോറിയ 2-1 വെറോണ, ഉദിനെസ് 0-0 ഫിയോറന്റീന.
ഡേവിസ് കപ്പില്‍ ക്രൊയേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി; പേസ് സഖ്യത്തിന് ജയം
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കും ജയം സ്വന്തമാക്കി. ഔസ്ബര്ഗിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബയേണ്‍ കീഴ്പ്പെടുത്തിയത്. മുള്ളര്‍(53), ഗോട്സ്ക(90+1) എന്നിവര്‍ സ്കോര്‍ ചെയ്തു. മറ്റൊരു കളിയില്‍ മെയ്ന്‍സും ഡസ്സല്‍ഡോര്‍ഫും 1-1ന് സമനിലയില്‍ പിരിഞ്ഞു. 6 കളികളില്‍നിന്നും 63 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 62 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുമാണ്. ബയേണ്‍ 25 കളികളില്‍ നിന്നും 55 പോയന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് 51 പോയന്റുള്ള ബൊറൂസിയ ഡോട്ട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്. ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, എറ്റിന്നി 1-1 ബോര്‍ഡിയക്സ്, റെന്നസ് 5-0 മോണ്ട്പില്ലിയര്‍, ലില്ലെ 1-0 ലിയോണ്‍. ലീഗില്‍ 27 കളികളില്‍നിന്നും 68 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്താണ്. 28 കളികളില്‍നിന്നും 56 പോയന്റുമായി മാഴ്സലെ ആണ് രണ്ടാം സ്ഥാനത്തുള്ളത്.