Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലി​ഗ മത്സരങ്ങൾ അമേരിക്കയിൽ...പ്രതിഷേധവുമായി കളിക്കാർ..

ലാ ലി​ഗ മത്സരങ്ങൾ അമേരിക്കയിൽ വച്ചു നടത്താനുള്ള തീരുമാനം വിവാദത്തിലേക്ക്.വിവാദ തീരുമാനത്തിനെതിരെ പല ലാ ലി​ഗ കളിക്കാരും പ്രതിഷേധവുമായി രംഗത്തെത്തി.ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്കും വേറെ പല കടുത്ത പ്രതിഷേധത്തിലേക്കും തിരിയുമെന്ന് സ്പാനിഷ് ഫുട്ബോൾ അസ്സോസിയേഷൻ അറിയിച്ചു.

സീസണിന്റെ തുടക്കത്തിൽ ചില മത്സരങ്ങൾ അമേരിക്കയിൽ വച്ചു നടത്തുമെന്ന വ്യക്തതയില്ലാത്ത വാർത്തകൾ ഉണ്ടായിരുന്നു ,ഇതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.എന്നാൽ ലാ ലീഗയിലെ സൂപ്പർ ടീമുകളായ ബാഴ്‌സലോണ ,റയൽ മാഡ്രിഡ് ,അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ മത്സരങ്ങളും അമേരിക്കയിൽ വച്ചു നടത്താൻ തിരുമാനമായതോടെയാണ് പ്രതിഷേധവുമായി ടീമുകളുടെ കളിക്കാരും രംഗത്തുവരികയായിരുന്നു.ലാ ലി​ഗയുടെ തീരുമാനത്തിനെതിരെ 20 ടീമുകളുടേയും ക്യാപ്റ്റന്മാരും ഒരുമിച്ച് യോഗം ചേർന്നിരുന്നു.തുടർന്നാണ് ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കളിക്കാർ രംഗത്തുവന്നത്.കളിക്കാരുടെ ആലോചിക്കപോലും ചെയ്യാതെ ലാ ലീഗ എടുത്ത തീരുമാനം അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോടുപോകുമെന്നും സ്പാനിഷ് ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡന്റ് ഡേവിഡ് അ​ഗാൻസോ പറഞ്ഞു.

football

മത്സരങ്ങൾ അമേരിക്കയിൽ വച്ച് നടത്തുന്നതോടെ ഒരു ടീമിന് ഒരു ഹോം മത്സരം നഷ്ട്ടമാകും.ഇത് ലീഗിന്റെ പകിട്ട് തന്നെ നഷ്ട്ടമാക്കുമെന്നും വിദഗ്ധർ ചൂണ്ടികാട്ടുന്നു.

Story first published: Friday, August 24, 2018, 8:41 [IST]
Other articles published on Aug 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+