വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലീഗയില്‍ ജയത്തോടെ ബാഴ്‌സയും റയലും; ഇറ്റലിയില്‍ യുവന്റസിനും ഇന്ററിനും ജയം

മാഡ്രിഡ്: ലാ ലീഗ ഫുട്‌ബോളില്‍ ജയത്തോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലെഗാനെസിനെതിരായ മത്സരത്തില്‍ 2-1നായിരുന്നു ബാഴ്‌സയുടെ ജയം. ലൂയിസ് സുവാരസ്(53), അര്‍ട്യൂറോ വിദാല്‍(79) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ നെസ്രിയുടെ(12) വകയായിരുന്നു ലെഗാനസിന്റെ ഗോള്‍. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള റയലും ജയം സ്വന്തമാക്കി. റയല്‍ സൊസിഡാഡിനെ 3-1നാണ് റയല്‍ തോല്‍പ്പിച്ചത്. കരിം ബെന്‍സിമ(37), വാല്‍വെര്‍ദെ(47), ലൂക്ക മോഡ്രിച്ച്(74) എന്നിവര്‍ റയലിനായി ഗോള്‍ നേടി. വില്യന്‍ ജോസ്(2) ഒരു ഗോള്‍ തിരിച്ചടിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രാനഡയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. റയല്‍ ബെറ്റിസ് വലന്‍സിയയേയും(2-1) ലവാന്റെ മല്ലോര്‍ക്കയേയും(2-1) തോല്‍പ്പിച്ചു. ലീഗില്‍ 13 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 28 വീതം പോയന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും റയല്‍ രണ്ടാം സ്ഥാനത്തുമാണ്. 14 കളികളില്‍നിന്നും 25 പോയന്റുളള അത്റ്റിക്കോ മാഡ്രിഡ് ആണ് മൂന്നാം സ്ഥാനത്തുള്ളത്.

barcelona

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് അറ്റ്‌ലാന്റയെ 3-1ന് പരാജയപ്പെടുത്തി. ഹിഗ്വയ്ന്‍(74, 82), ഡിബാല(90+2) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. മെയ്‌ജേഴ്‌സ്(56) അറ്റ്‌ലാന്റയുടെ ആശ്വാസഗോള്‍ നേടി. ഇന്റര്‍മിലാന്‍ ടൊറീനോയേയും തോല്‍പ്പിച്ചു. മാര്‍ട്ടിനെസ്(12), ഡി വ്രിജ്(32), ലുക്കാക്കു(55) എന്നിവര്‍ ഗോള്‍ കണ്ടെത്തി. നാപ്പോളി എസി മിലാന്‍ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. ലീഗില്‍ 13 കളികളില്‍നിന്നും 35 പോയന്റുമായി യുവന്റസും 34 പോയന്റുമായി ഇന്ററുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

<strong>ലിവര്‍പൂളിന് വീണ്ടും ത്രില്ലര്‍ ജയം; ചെല്‍സിയെ കീഴടക്കി സിറ്റിയും</strong>ലിവര്‍പൂളിന് വീണ്ടും ത്രില്ലര്‍ ജയം; ചെല്‍സിയെ കീഴടക്കി സിറ്റിയും

ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, ലിയോണ്‍ 2-1 നൈസ്, അമിനെസ് 0-4 സ്ട്രാസ്ബര്‍ഗ്, അന്‍ഗേഴ്‌സ് 1-0 നിമെസ്, ബ്രെസ്റ്റ് 1-1 നാന്റെസ്, ഡിജോണ്‍ 2-1 റെന്നസ്, മെറ്റ്‌സ് 1-1 റൈമ്‌സ്. ലീഗില്‍ 14 കളികളില്‍നിന്നും 33 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തും 24 പോയന്റുമായി ആന്‍ഗേഴ്‌സ് രണ്ടാമതും നല്‍ക്കുന്നു.

ബുണ്ടസ് ലീഗ മത്സരഫലങ്ങള്‍, ബയേണ്‍ മ്യൂണിക് 4-0 ഡസ്സല്‍ഡോര്‍ഫ്, യൂണിയന്‍ ബര്‍ലിന്‍ 2-0 ഗ്ലാഡ്‌ബെഷ്, ലെവര്‍കുസെന്‍ 1-1 ഫ്രെയ്ബര്‍ഗ്, ഫ്രാങ്ക്ഫുര്‍ട്ട് 0-2 വോള്‍ഫ്‌സ്ബര്‍ഗ്, വെര്‍ഡര്‍ ബ്രെമന്‍ 1-2 ഷാല്‍ക്കെ, ലെയ്പ്‌സിഗ് 4-1 കൊളോഗനെ. 12 കളികളില്‍ നന്നും 25 പോയന്റുമായി ഗ്രാഡ്‌ബെഷ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 24 പോയന്റുവീതമുള്ള ലെയ്പ്‌സിഗും ബയേണ്‍ മ്യൂണിക്കും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

Story first published: Sunday, November 24, 2019, 10:02 [IST]
Other articles published on Nov 24, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X