വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലീഗയില്‍ ബാഴ്‌സയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; റയലും അത്‌ലറ്റിക്കോയും കുരുങ്ങി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ ഫുട്‌ബോളില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ലവാന്റെയാണ് ബാഴ്‌സയെ 3-1ന് അട്ടിമറിച്ചത്. സൂപ്പര്‍താരങ്ങളുമായി കളിക്കാനിറങ്ങിയ ബാഴ്‌സയ്ക്ക് ജയം സ്വന്തമാക്കാനായില്ല. ബാഴ്‌സയുടെ വീഴ്ച മുതലെടുക്കാന്‍ റയല്‍ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും കഴിഞ്ഞില്ല. രണ്ടു ടീമുകളും സമനിലയുമായാണ് കളി അവസാനിപ്പിച്ചത്.

ലവാന്റെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയാണ് ആദ്യ ലീഡെടുത്തത്. 38-ാം മിനിറ്റില്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ ബാഴ്‌സ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ടീം മത്സരം കൈവിട്ടു. ജോസ് കംപാന(61), മയോറല്‍(63), റദോജ(68) എന്നിവരാണ് സ്‌കോറര്‍മാര്‍. ഗ്രിസ്മാന്‍, സുവാരസ് തുടങ്ങി ഒന്നാം നിര ടീമുമായാണ് ബാഴ്‌സ ലവാന്റെയെ എതിരിട്ടത്. തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്കുശേഷമാണ് ബാഴ്‌സ തോല്‍വി വഴങ്ങുന്നത്.

യുണൈറ്റഡിന് തോല്‍വി; പൊരുതി നേടി സിറ്റിയും ലിവര്‍പൂളുംയുണൈറ്റഡിന് തോല്‍വി; പൊരുതി നേടി സിറ്റിയും ലിവര്‍പൂളും

laventevsbarcelona

അതേസമയം, ബാഴ്‌സലോണയുടെ തോല്‍വി മുതലെടുത്ത് പോയന്റ് ടേബിളില്‍ മുന്നേറാന്‍ മറ്റ് ടീമുകള്‍ക്ക് കഴിഞ്ഞില്ല. റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ സെവിയ്യയുമായി അത്‌ലറ്റിക്കോ മാഡ്രിഡ് 1-1 എന്ന നിലയിലും കുരുങ്ങി. 12 കളികളില്‍ 22 പോയന്റുമായി ബാഴ്‌സലോണയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 22 പോയന്റുള്ള റയല്‍ ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്തായി. 21 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതുണ്ട്.

Story first published: Sunday, November 3, 2019, 10:01 [IST]
Other articles published on Nov 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X