വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജൂണ്‍ 8 മുതല്‍ ലാ ലിഗ നടത്താം, മത്സരങ്ങള്‍ അടഞ്ഞ സ്റ്റേഡിയത്തില്‍

സ്പാനിഷ് ലീഗ് തുടരാന്‍ അനുമതി. ജൂണ്‍ 8 മുതല്‍ ലാ ലിഗ മത്സരങ്ങള്‍ തുടരാമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. ഇതേസമയം കാണികള്‍ക്ക് സ്‌റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാന്‍ കഴിയില്ല. അടഞ്ഞ സ്‌റ്റേഡിയത്തില്‍ ലാ ലിഗ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഇതേസമയം, ലാ ലിഗ എന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സംഘാടകര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നേരത്തെ, ജൂണ്‍ 12 മുതല്‍ സ്പാനിഷ് ലീഗ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ് പറഞ്ഞിരുന്നു. ലാ ലിഗ ക്ലബുകള്‍ ചെറു സംഘങ്ങളായി പരിശീലനം തുടങ്ങിയതും അടുത്തിടെയാണ്.

ജൂണ്‍ 8 മുതല്‍ ലാ ലിഗ നടത്താം, മത്സരങ്ങള്‍ അടഞ്ഞ സ്റ്റേഡിയത്തില്‍

'കൊറോണക്കാലത്ത് എടുക്കേണ്ട മുന്‍കരുതലുകളെല്ലാം സ്്‌പെയിന്‍ സ്വീകരിച്ചു. പുതിയൊരു തുടക്കത്തിന്് സമയമാണിത്. രാജ്യം ദൈനംദിന ജീവിതത്തിലേക്ക് വൈകാതെ മടങ്ങിയെത്തും', സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് ശനിയാഴ്ച്ച അറിയിച്ചു. ജൂണ്‍ 8 മുതല്‍ ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും. ലോകത്താകമാനം സ്പാനിഷ് ഫുട്‌ബോള്‍ ലീഗിന് വലിയ ആരാധകരുണ്ട്. ലാ ലിഗയ്‌ക്കൊപ്പം മറ്റു കായിക മത്സരങ്ങളും രാജ്യത്ത് പുനരാംരഭിക്കുമെന്ന് സാഞ്ചസ് വ്യക്തമാക്കി.

Most Read: ISL: മഞ്ഞക്കുപ്പായത്തില്‍ ഇനി ജിങ്കനില്ല, ബ്ലാസ്റ്റേഴ്‌സ് വിടുന്നു!! ആറു വര്‍ഷത്തെ ബന്ധത്തിന് വിരാമംMost Read: ISL: മഞ്ഞക്കുപ്പായത്തില്‍ ഇനി ജിങ്കനില്ല, ബ്ലാസ്റ്റേഴ്‌സ് വിടുന്നു!! ആറു വര്‍ഷത്തെ ബന്ധത്തിന് വിരാമം

റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാ ലിഗയ്ക്ക് സമാന്തരമായി സ്പാനിഷ് രണ്ടാം ഡിവിഷന്‍ മത്സരങ്ങളും തുടങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്തായാലും ലാ ലിഗയില്‍ സെവിയ്യ - റയല്‍ ബെറ്റിസ് ക്ലബുകള്‍ തമ്മിലെ ഡെര്‍ബി മത്സരമായിരിക്കും ആദ്യം നടക്കുക.

പ്രധാനമന്ത്രി സാഞ്ചസിന്റെ തീരുമാനത്തിലുള്ള അതിയായ സന്തോഷം ലീഗ് പ്രസിന്റ് ടെബാസ് അറിയിച്ചു കഴിഞ്ഞു. ക്ലബുകളുടെയും താരങ്ങളുടെയും പരിശീലകരുടെയും ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഏജന്റുമാരുടെയും കഠിനപ്രയത്‌നത്തിന്റെ ഫലമാണ് പുതിയ തീരുമാനമെന്ന് ടെബാസ് അഭിപ്രായപ്പെട്ടു. എന്നാല്‍ മുന്‍കരുതലുകള്‍ തുടരും. താരങ്ങളുടെയും റഫറിമാരുടെയും മത്സരം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെയെല്ലാം ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ മത്സരങ്ങള്‍ നടക്കുകയുള്ളൂ, ടെബാസ് കൂട്ടിച്ചേര്‍ത്തു.

Most Read: ഐഎസ്എല്‍ ചട്ടം മാറി, അറിയാം അടുത്ത സീസണിലെ പുതിയ നിയമങ്ങള്‍Most Read: ഐഎസ്എല്‍ ചട്ടം മാറി, അറിയാം അടുത്ത സീസണിലെ പുതിയ നിയമങ്ങള്‍

കൊറോണ മഹമാരി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 12 -നായിരുന്നു സ്‌പെയിനില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ഈ സീസണില്‍ ലാ ലിഗ ക്ലബുകള്‍ക്ക് 11 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയാണ് മുന്നില്‍. രണ്ടാമതുള്ള റയല്‍ മഡ്രിഡിനെക്കാല്‍ രണ്ടു പോയിന്റുകളുടെ മുന്‍തൂക്കം ബാഴ്‌സലോണയ്ക്കുണ്ട്.

Story first published: Saturday, May 23, 2020, 21:06 [IST]
Other articles published on May 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X