ആരാണ് രാജാവെന്ന് എംബാപ്പെ പറഞ്ഞു കഴിഞ്ഞു! മെസിയോ റൊണാൾഡോയോ എന്ന ചോദ്യം ഇനിയില്ലെന്നും താരം
ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തർക്കങ്ങളിലൊന്നായ 'ലിയോണൽ മെസ്സി പ്രഭാവമാണോ അതോ ക്രിസ്റ്റ്യാനോ റൊണാൾഡോ കരുത്താണോ മികച്ചത്' എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. താൻ ഇപ്പോഴും ഈ രണ്ട് ഇതിഹാസങ്ങൾക്ക് പിന്നിലാണെന്നും അവരാണ് ലോകത്തിലെ ഏറ്റവും മികച്ചവരെന്നും എംബാപ്പെ തുറന്നുപറഞ്ഞു. വടക്കേ അമേരിക്കയിൽ പുരോഗമിക്കുന്ന 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഫ്രാൻസ് ഇറാഖിനെ നേരിടാൻ ഒരുങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും മെസ്സിയും റൊണാൾഡോയും തമ്മിൽ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് എംബാപ്പെയുടെ മറുപടി ഇങ്ങനെയായിരുന്നു:
"ഞാനും സിആർ7ഉം (CR7) മെസ്സിയും തമ്മിൽ ആരാണ് മികച്ചത് എന്നാണോ? ലിയോണൽ മെസ്സിയാണ് ഏറ്റവും മികച്ചവൻ, ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഞാൻ അവർക്ക് ഏറെ പിന്നിലാണ്."

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ഗോൾവേട്ടക്കാരായ റൊണാൾഡോയും (973 ഗോളുകൾ) മെസ്സിയും (914 ഗോളുകൾ) തങ്ങളുടെ കരിയറിലെ ആറാമത്തെയും അവസാനത്തെയും ലോകകപ്പാണ് കളിക്കുന്നത്. കരിയറിൽ മൂന്നാം ലോകകപ്പ് കളിക്കുന്ന എംബാപ്പെ, താൻ കരിയറിന്റെ വലിപ്പത്തിൽ ഇപ്പോഴും ഈ രണ്ട് ഇതിഹാസങ്ങളുടെ നിഴലിൽ മാത്രമാണെന്ന് വിനയത്തോടെ സമ്മതിക്കുകയായിരുന്നു.
ലോകകപ്പ് പോരാട്ടം മുറുകുന്നു!
നിലവിലെ ലോകകപ്പിൽ ലിയോണൽ മെസ്സി കളംനിറഞ്ഞ് കളിക്കുകയാണ്. ടൂർണമെന്റിൽ ഇതുവരെ 16 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ മെസ്സി മുന്നിലുണ്ട്. ആദ്യ മത്സരത്തിൽ സെനഗലിനെതിരെ (3-1) ഇരട്ട ഗോളുകൾ നേടി എംബാപ്പെയും തൊട്ടുപിന്നാലെയുണ്ട്. എന്നാൽ ഡിആർ കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ പോർച്ചുഗൽ 1-1 ന് സമനിലയിൽ കുരുങ്ങിയപ്പോൾ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എംബാപ്പെയുടെ ഫ്രാൻസ് ഇന്ന് ഇറാഖിനെ നേരിടുമ്പോൾ, നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഓസ്ട്രിയയുമായി മാറ്റുരയ്ക്കും. ആദ്യ മത്സരത്തിലെ സമനിലയുടെ നിരാശ മാറ്റാൻ റൊണാൾഡോയുടെ പോർച്ചുഗൽ നാളെ ലോകകപ്പിലെ കന്നിത്തുക്കാരായ ഉസ്ബെക്കിസ്ഥാനെതിരെയാണ് ബൂട്ട് കെട്ടുന്നത്. ഇതിഹാസങ്ങളുടെ അവസാന പോരാട്ട വേദിയിൽ എംബാപ്പെയുടെ ഈ തുറന്നുപറച്ചിൽ കായികലോകം വലിയ ആദരവോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കിലിയൻ എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർ കളത്തിലിറങ്ങും. ഇന്ന് രാത്രി 10.30നാണ് അർജന്റീന ഓസ്ട്രിയ മത്സരം. എന്നാൽ, പുലർച്ചെ 1.30നാണ് ഫ്രാൻസിന്റെ പോരാട്ടം. നാളെ രാത്രിയാണ് പോർച്ചുഗൽ തുടക്കക്കാരായ ഉസ്ബെകിസ്ഥാന നേരിടുന്നത്. ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് മിറോസാവ് ക്ലോസെക്കൊപ്പം മെസിയാണ് ഇപ്പോൾ ഒന്നാം സ്ഥാനം പങ്കിടുന്നതെങ്കിലും വെറും 27 വയസ് മാത്രം പ്രായമുള്ള എംബാപ്പെ ആ റേസിൽ തൊട്ടു പിന്നിൽ തന്നെയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications