Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഫുട്‌ബോളില്‍ ചരിത്രം രചിക്കാന്‍ ആഗ്രഹിക്കുന്നു: കെയ്‌ലിയന്‍ എംബാപ്പെ

പാരിസ്: ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടം പ്രതീക്ഷിച്ച് പിഎസ്ജി ഇറങ്ങുമ്പോള്‍ ആറാം ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നം കണ്ടാണ് ബയേണ്‍ മ്യൂണിക്കിറങ്ങുന്നത്. യൂറോപ്പിലെ രാജാക്കന്മാരെ അറിയാനുള്ള ആവേശ പോരാട്ടതിന് മുന്നോടിയായി പിഎസ്ജിയുടെ സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെ മനസ് തുറന്നിരിക്കുകയാണ്.

ഫ്രഞ്ച് ഫുട്‌ബോളില്‍ ചരിത്രം രചിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് എംബാപ്പെ പറഞ്ഞത്. 'ഫ്രഞ്ച് ഫുട്‌ബോളില്‍ ചരിത്രം കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ഞാന്‍ ഇപ്പോഴും ഇവിടെ തുടരാനുള്ള കാരണം. മറ്റൊരു വലിയ അവസരമാണ് എനിക്ക് മുന്നിലുള്ളത്. 2017ല്‍ ഞാന്‍ പിഎസ്ജിയിലെത്തുമ്പോള്‍ ക്ലബ്ബ് വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഇന്ന് ഫൈനല്‍ കളിക്കുന്നു. ഞങ്ങള്‍ ഒരിക്കലും കീഴടങ്ങാന്‍ തയ്യാറല്ല. ഒരു ഫ്രഞ്ച് ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗ് നേടുകയെന്നത് വലിയൊരു സംഭവമായിരിക്കും'-എംബാപ്പെ പറഞ്ഞു.

mbappe

'മികച്ച താരങ്ങളെ നേരിടണമെന്നാണ് ഞാന്‍ എപ്പോഴും സ്വപ്‌നം കണ്ടിരുന്നത്. ഏറ്റവും മികച്ചതിനെത്തന്നെ നേരിട്ട് തോല്‍പ്പിക്കണം. എപ്പോഴും കളിക്കുന്നപോലെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. പാരിസിലേക്ക് തിരിച്ച് കിരീടവുമായി പോകാമെന്നാണ് പ്രതീക്ഷ. ഏറ്റവും വലിയ ക്ലബ്ബ് പോരാട്ടമാണിത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കുകയെന്നത് സങ്കടകരമായകാര്യമാണ്. ആരാധകര്‍ ഇവിടെ ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് സാധിക്കില്ലെങ്കിലും അവര്‍ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് അറിയാം. വളരെ സവിശേഷമായൊരു വര്‍ഷമായിരുന്നു ഇതെന്നും എംബാപ്പെ അഭിപ്രായപ്പെട്ടു.

21ാം വയസിനുള്ളില്‍ ഫുട്‌ബോളില്‍ ആരും നേടാത്തെ നേട്ടങ്ങളെല്ലാം എംബാപ്പെ സ്വന്തമാക്കികഴിഞ്ഞു. ഫ്രഞ്ച് ടീമിനൊപ്പം ലോകകപ്പ് കിരീടം നേടിയ എംബാപ്പെ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി. പിഎസ്ജിക്കൊപ്പം സീരി എ,കോപ്പാ ഡി ഫ്രാന്‍സ്,കോപ്പാ ഡി ലാ ലിഗ തുടങ്ങിയവയെല്ലാം താരം നേടിയിട്ടുണ്ട്. ഈ ചെറുപ്രായത്തിനുള്ളില്‍ ബാലന്‍ദ്യോറിന്റെ ചുരുക്കപ്പട്ടികയിലും ഇടം പിടിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചിട്ടുണ്ട്.

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി ഗോള്‍ നേടിയതോടെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് കപ്പിനിടെ പരിക്കേറ്റം എംബാപ്പെയ്ക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നഷ്ടമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് എംബാപ്പെ തന്നെ വ്യക്തമാക്കി. എന്തായാലും യൂറോപ്പിലെ രണ്ട് വന്‍ ശക്തികളുടെ പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം. ഇന്ന് രാത്രി 12.30നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.

Story first published: Sunday, August 23, 2020, 13:12 [IST]
Other articles published on Aug 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+