പാരീസ്: നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് സെന്സേഷന് കിലിയന്‍ എംബാപ്പെയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഫ്രാന്‍സിലെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരമാണ് അടുത്തിടെ 20ാം പിറന്നാള്‍ ആഘോഷിച്ച എംബാപ്പെയെ തേടിയെത്തിയത്. ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനാണ് താരത്തെ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. വോട്ടിങില്‍ ടീമംഗങ്ങളായ അന്റോണിയോ ഗ്രീസ്മാന്, റാഫേല്‍ വരാനെ എന്നിവരെ പിന്തള്ളിയായിരുന്നു എംബാപ്പെയുടെ നേട്ടം.
ഈ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനെ ചാംപ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. ലോകകപ്പില്‍ മികച്ച യുവ താരത്തിനുള്ള പുരസ്കാരവും എംബാപ്പെയെ തേടിയെത്തിയിരുന്നു. ദേശീയ ടീമിനൊപ്പം മാത്രമല്ല തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടിയും താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവ പിഎസ്ജിക്കു നേടിക്കൊടുക്കുന്നതില്‍ എംബാപ്പെ ചുക്കാന്‍ പിടിച്ചു. വിവിധ ടൂര്‍ണമെന്റുകളിലായി ഈ വര്‍ഷം 34 ഗോളുകളും സ്ട്രൈക്കര്‍ നേടി.
Kylian Mbappé is your France Football french player of the year! 👏 pic.twitter.com/fSH3sb81Rh
— #ballondor (@francefootball) December 25, 2018
നാട്ടുകാരനായ രാഹുലിന്റെ ചീട്ട് കീറിയ മയാങ്ക്... കര്‍ണാടകയുടെ റണ്‍മെഷീന്‍, ഇനി ഇന്ത്യയുടെയും
മെല്‍ബണില്‍ പിറക്കുമോ ചരിത്രം? വീണ്ടുമൊരു റെക്കോര്‍ഡിനരികെ കോലി... ലിയോണും പ്രതീക്ഷയില്‍
ഫ്രഞ്ച് ടീമിലെ പ്രമുഖ മിഡ്ഫീല്‍ഡറായ എന്‍ഗോളോ കാന്റെയാണ് കഴിഞ്ഞ വര്‍ഷം പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്. ചെല്‍സിക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ഇത്തവണ ആദ്യ മൂന്നില്‍ പോലുമെത്താന്‍ കാന്റെയ്ക്കു കഴിഞ്ഞില്ല.