തൃശ്ശൂര്‍: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്സിക്ക് കിരീടം. കലാശപ്പോരാട്ടത്തില്‍ ക്വാര്‍ട്സ് എസ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ടൂര്‍ണമെന്റിലെ കന്നി കിരീടം സ്വന്തമാക്കിയത്.
ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമാണ് മല്‍സരത്തിലെ രണ്ട് ഗോളും ഗോകുലം നേടിയത്. രണ്ടാംപകുതിയില്‍ പകരക്കാരന്റെ റോളിലെത്തിയ ബ്രയാന്‍ ഉമ്നോയ് 69ാം മിനിറ്റില്‍ ഗോകുലത്തി്ന്റെ ആദ്യ ഗോള്‍ നേടുകയായിരുന്നു. 87ാം മിനിറ്റില്‍ അര്ജുന് ജയരാജ് വിജയം ഉറപ്പാക്കി ഗോകുലത്തിന്റെ മല്‍സരത്തിലെ രണ്ടാം ഗോളും നിറയൊഴിച്ചു. 12 ഗോളുകള്‍ അടിച്ചുകൂട്ടിയ ക്വാര്‍ട്സിന്റെ ഇമാനുവല്‍ അയ്ഡോയാണ് ടൂര്‍ണമെന്റിലെ ടോപ്സ്കോറര്‍.