വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അച്ഛന്റെ കാലൊടിച്ചവരെ നേരിടാന്‍ ഹാലന്‍ഡ് കാത്തിരിക്കുന്നു! മാഞ്ചസ്റ്റര്‍ പോര് പൊടിപാറും

Array

ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി പൊന്നുംവില കൊടുത്ത് ടീമിലെത്തിച്ച നോര്‍വെക്കാരനെ മുഖാമുഖം കിട്ടിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഹായ്, എര്‍ലിംഗ് ഹാലന്‍ഡ്. പ്രീമിയര്‍ ലീഗില്‍ ഏത് ടീമിനെതിരെ കളിക്കുവാനാണ് കൂടുതലായി ആഗ്രഹിക്കുന്നത്. ഹാലന്‍ഡ് ആദ്യം ഒന്ന് മടിച്ച് നിന്നു. പിന്നീട് പറഞ്ഞു: ആ ടീമിന്റെ പേര് പറയാന്‍ പോലും എനിക്കറപ്പാണ്...പക്ഷേ പറയാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്!

1

ഇരുപത്തൊന്ന് വയസുള്ള, ലോകഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കര്‍ എന്ന വിശേഷണമുള്ള എര്‍ലിംഗ് ഹാന്‍ഡ് ഇത്രയും കാലം പന്ത് തട്ടിയത് തന്നെ പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തിലെങ്കില്‍ ഒരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എര്‍ലിംഗ് ഹാലന്‍ഡിന്റെ അച്ഛന്‍ അല്‍ഫ്-ഇന്‍ഗെ ഹാലന്‍ഡിന്റെ കരിയര്‍ തകര്‍ത്തു കളഞ്ഞത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരമായിരുന്നു. 2000-2003 കാലഘട്ടത്തിലായിരുന്നു അല്‍ഫ്-ഇന്‍ഗെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സിയണിഞ്ഞത്.

2

മകന്‍ ഹാലന്‍ഡ് സ്‌ട്രൈക്കറാണെങ്കില്‍ അച്ഛന്‍ ഹാലന്‍ഡ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു. 2001 ഏപ്രിലില്‍ നടന്ന മാഞ്ചസ്റ്റര്‍ ക്ലബ്ബുകളുടെ പോരാട്ടം നോര്‍വെ താരത്തിന്റെ കരിയറെടുത്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നായകനും മിഡ്ഫീല്‍ഡിലെ പരുക്കന്‍ താരവുമായ റോയ് കീനിന്റെ അപകടകരമായ ടാക്ലിംഗില്‍ അല്‍ഫ് ഇന്‍ഗെയുടെ കാല്‍മുട്ട് ഇളകിപ്പോയി. ആ പരിക്കില്‍ നിന്ന് മുക്തനാകാന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന് കഴിഞ്ഞില്ല. ആ മത്സരത്തെ, ടാക്ലിംഗിനെ, റോയ് കീനിനെ ശപിച്ചു കൊണ്ട് ഹാലന്‍ഡ് ബൂട്ടഴിച്ചു.

3

ബൊറുസിയ ഡോട്മുണ്ടിനായി മകന്‍ എര്‍ലിംഗ് ഹാലന്‍ഡ് ഗോളടിച്ച് കൂട്ടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുദ്ധത്തില്‍ കരിയര്‍ തകര്‍ന്നു പോയ അച്ഛന്‍ ഹാലന്‍ഡ് ഒരു നിറമുള്ള സ്വപ്‌നം കണ്ടു. തന്റെ മകനെ തേടി മാഞ്ചസ്റ്റര്‍ സിറ്റി വരുന്നതും മകന്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തു വിടുന്നതും! ആഗ്രഹിച്ചത് പോലെ മാഞ്ചസ്റ്ററിലെ ക്ലബ്ബുകള്‍ ജര്‍മനിലേക്ക് ആളെ അയച്ചു. ആദ്യം ചെന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏജന്റുമാര്‍. പോയതിലുംവേഗത്തില്‍ തിരികെ പോരേണ്ടി വന്നു അവര്‍ക്ക്. അച്ഛന്റെ കരിയര്‍ തകര്‍ത്തു കളഞ്ഞ ഇടത്തേക്ക് മകനെങ്ങനെ പോകും. എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും ഹാലന്‍ഡ് ഇല്ല. 51 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറിലാണ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. 60 ദശലക്ഷം പൗണ്ട് ആയിരുന്നു യുനൈറ്റഡ് വെച്ച ഓഫര്‍. ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓഫര്‍ നിരസിച്ചത് ആ ടീമിനെ എതിരായി കിട്ടണമെന്ന വാശിയിലാണ്.

4

ആസ്റ്റന്‍വില്ല മുന്‍ താരം ഗബ്രിയേല്‍ പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടം മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ തമ്മിലുള്ളതായിരിക്കുമെന്ന് പ്രവചിച്ചത് ഹാലന്‍ഡിന്റെ സാന്നിധ്യമാണ്. റോയ് കീനിനോടുള്ള കണക്ക് തീര്‍ക്കാന്‍ ഹാലന്‍ഡ് ഹാട്രിക്ക് നേടിയേക്കാം എന്നാണ് ഗബ്രിയേലിന്റെ പ്രവചനം. കഴിഞ്ഞ സീസണില്‍ ബൊറുസിയക്കായി വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി മുപ്പത് മത്സരങ്ങളാണ് ഹാലന്‍ഡ് കളിച്ചത്. ഇരുപത്തൊമ്പത് ഗോളുകള്‍ നേടി, എട്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയെ പോലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസമാകുവാന്‍ ഹാലന്‍ഡിന് കഴിയുമെന്നാണ് കോച്ച് പെപ് ഗോര്‍ഡിയോളയുടെ വിശ്വാസം.

5

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതീക്ഷയോടെ മുന്നോട്ട് വെച്ച ഓഫര്‍ നിരസിച്ച മറ്റൊരു താരം ബെന്‍ഫിക്ക സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നുനെസ് ആണ്. ഉറുഗ്വെ താരം ലിവര്‍പൂള്‍ തെരഞ്ഞെടുത്തു. എഡിന്‍സന്‍ കവാനി ഫ്രീ ഏജന്റായി ക്ലബ്ബ് വിട്ടതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്നതും ആന്റണി മാര്‍ഷ്വലിന്റെ അനിശ്ചിതത്വവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കാര്യമായി അലട്ടുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്തിനാല്‍ ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരാന്‍ താത്പര്യം കാണിക്കുന്നില്ല. മാത്രമല്ല, ട്രാന്‍സ്ഫര്‍ വിപണിയില്‍ ക്ലബ്ബ് കാര്യമായ ഇടപെടല്‍ നടത്താത്തതും ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചു. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്തതാണ് മികച്ച കളിക്കാരെ ആകര്‍ഷിക്കുന്നതില്‍ യുനൈറ്റഡിന് തിരിച്ചടിയായത്. എന്നാല്‍, സൗഹൃദ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്തത് മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ് സൂചന നല്‍കുന്നു.

Story first published: Friday, July 15, 2022, 17:43 [IST]
Other articles published on Jul 15, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X