വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ ജഴ്‌സി നമ്പര്‍ ഏതാവും? ഏഴ് ലഭിച്ചേക്കില്ല, സാധ്യതാ നമ്പര്‍ ഇതാ

ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇന്നത്തെ നിലയിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുണൈറ്റഡിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ആഘോഷമാക്കുകയാണ്.

which jersey number will get Cristiano Ronaldo at Manchester united | Oneindia Malayalam

INDvENG: സിക്‌സര്‍ വേട്ടയില്‍ കപിലും കടന്ന് ഹിറ്റ്മാന്‍! ഇനി മുന്നില്‍ മൂന്നു പേര്‍ മാത്രംINDvENG: സിക്‌സര്‍ വേട്ടയില്‍ കപിലും കടന്ന് ഹിറ്റ്മാന്‍! ഇനി മുന്നില്‍ മൂന്നു പേര്‍ മാത്രം

1

സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് എത്തിയ റൊണാള്‍ഡോയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ലീഗിലെ ടോപ് സ്‌കോറര്‍ പോലും ആകാന്‍ പ്രയാസപ്പെട്ടതോടെയാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. റൊണാള്‍ഡോയുടെ വരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതുജീവന്‍ നല്‍കുമെന്നുറപ്പ്. ഒലെ ഗണ്ണര്‍ സോള്‍ഷെയറെന്ന പരിശീലകനെ സംബന്ധിച്ചും കരിയറില്‍ വലിയ മാറ്റമുണ്ടാക്കുന്ന സീസണുകളാണ് വരാന്‍ പോകുന്നത്.

Also Read: INDvENG: ഇന്ത്യ ലീഡ്‌സില്‍ ജയിക്കില്ല! കാരണം ഈ റെക്കോര്‍ഡ്

2

ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് കൂടുമാറിയതിന് പിന്നാലെ റൊണാള്‍ഡോയും കൂടുമാറിയത് ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്. റൊണാള്‍ഡോയുടെ വരവോടെ പ്രീമിയര്‍ ലീഗ് കിരീടത്തോടൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും യുണൈറ്റഡ് ആരാധകര്‍ സ്വപ്‌നം കാണുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ ജഴ്‌സി നമ്പര്‍ എത്രയാവുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'സിആര്‍7' എന്ന ബ്രാന്റായി റൊണാള്‍ഡോയെ വളര്‍ത്തിയ ഏഴാം നമ്പര്‍ ജഴ്‌സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തുമ്പോള്‍ ലഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാം.

Also Read: IPL 2021: രണ്ടാം പാദത്തില്‍ കളിക്കാനെത്തുന്ന പുതിയ താരങ്ങള്‍ ആരൊക്കെ? സമ്പൂര്‍ണ്ണ പട്ടിക ഇതാ

ഏഴാം നമ്പര്‍ എഡിന്‍സന്‍ കവാനി അണിയുന്നു

ഏഴാം നമ്പര്‍ എഡിന്‍സന്‍ കവാനി അണിയുന്നു

നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജഴ്‌സി അണിയുന്നത് ഉറുഗ്വേ സീനിയര്‍ താരം എഡിന്‍സന്‍ കവാനിയാണ്. അതിനാല്‍ത്തന്നെ കവാനിയുടെ തീരുമാനമാകും റൊണാള്‍ഡോക്ക് ഏഴാം നമ്പര്‍ ലഭിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമാവുക. കവാനി റൊണാള്‍ഡോക്കായി ഏഴാം നമ്പര്‍ വിട്ടുകൊടുത്താന്‍ വീണ്ടും ചുവന്ന ജഴ്‌സിയില്‍ ഏഴാം നമ്പറില്‍ റൊണാള്‍ഡോയെ കാണാനാവും. ഏഴാം നമ്പറില്‍ത്തന്നെ റൊണാള്‍ഡോയെ കാണാനാണ് ആരാധകരും ആഗ്രഹിക്കുന്നതെന്നതിനാല്‍ ഏഴാം നമ്പര്‍ റൊണാള്‍ഡോയിലേക്കെത്തിക്കാനാവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ശ്രമിക്കുക.

Also Read: INDvENG: സ്‌കോര്‍ബോര്‍ഡ് മറന്നേക്കൂ! ഇന്ത്യക്കു വോനിന്റെ ഉപദേശം

3

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തില്‍ ഡേവിഡ് ബെക്കാം,ജോര്‍ജ് ബെസ്റ്റ്,ഡെനിസ് ലോ,എറിക് കന്റോന,ബ്രയാന്‍ റോബ്‌സന്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ അണിഞ്ഞ ജഴ്‌സി നമ്പറാണ് ഏഴ്. റൊണാള്‍ഡോ തുടക്കകാലത്ത് അണിഞ്ഞിരുന്ന ഒമ്പതാം നമ്പര്‍ ജഴ്‌സിയും ഒഴിവില്ല. യുണൈറ്റഡില്‍ അന്തോണി മാര്‍ഷ്യലാണ് ഒമ്പതാം നമ്പര്‍ അണിയുന്നത്.

Also Read: IPL 2021: ആര്‍സിബി എന്തിന് ഈ 10 പേരെ ഒഴിവാക്കി? ടീം കൈവിട്ടുകളഞ്ഞ സൂപ്പര്‍ താരങ്ങളിതാ

യുണൈറ്റഡില്‍ ഒഴിവുള്ള പ്രധാന ജഴ്‌സി നമ്പറുകള്‍

യുണൈറ്റഡില്‍ ഒഴിവുള്ള പ്രധാന ജഴ്‌സി നമ്പറുകള്‍

12,15,24,30,31,33,35 ജഴ്‌സി നമ്പറുകളാണ് യുണൈറ്റഡില്‍ നിലവില്‍ ഒഴിവുള്ള പ്രധാന നമ്പറുകള്‍ എന്നാണ് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു നമ്പര്‍ റൊണാള്‍ഡോ സ്വന്തമാക്കാനുള്ള സാധ്യത കുറവാണ്. കാരണം റൊണാള്‍ഡോയോളം തന്നെ അദ്ദേഹത്തിന്റെ ഭാഗ്യ നമ്പറായ ഏഴാം നമ്പറിനും ആരാധകരുണ്ട്. സൂപ്പര്‍ താരമാക്കി മാറ്റിയ ക്ലബ്ബിലേക്ക് മടങ്ങിവരുമ്പോള്‍ ഏഴാം നമ്പര്‍ ജഴ്‌സി ഒഴിവാക്കാന്‍ റൊണാള്‍ഡോ തയ്യാറായേക്കില്ല. കവാനി ജഴ്‌സി വിട്ടുനല്‍കാന്‍ സമ്മതിക്കാതെ വന്നാല്‍ 77 എന്ന നമ്പറിലും റൊണാള്‍ഡോ പ്രത്യക്ഷപ്പെടാന്‍ സാധ്യതകളേറെയാണ്.

Also Read: T20 World Cup: ഇന്ത്യയെ മാത്രമല്ല പാകിസ്താന്‍ ആരെയും തീര്‍ക്കും! പ്രവചനവുമായി പാക് പേസര്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ റൊണാള്‍ഡോയുടെ പ്രകടനം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ റൊണാള്‍ഡോയുടെ പ്രകടനം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ച ആദ്യത്തെ പ്രമുഖ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. സ്‌പോര്‍ട്ടിങ് സിപിയില്‍ നിന്ന് റൊണാള്‍ഡോയുടെ പ്രതിഭ മനസിലാക്കി അദ്ദേഹത്തെ യുണൈറ്റഡിലേക്കെത്തിച്ച സര്‍ അലെക്‌സ് ഫെര്‍ഗൂസനാണ് എല്ലാ കൈയടികളും. 2003ല്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ പ്രീമിയര്‍ ലീഗ് ക്ലബ്ബിനൊപ്പം തുടര്‍ന്നു. 292 മത്സരങ്ങളില്‍ നിന്ന് നേടിയത് 118 ഗോള്‍. തോല്‍വി അറിഞ്ഞത് 28 തവണ മാത്രം.

Also Read: കോലിക്ക് തിരിച്ചുവരാം, പക്ഷെ 'സച്ചിന്റെ പിന്നാലെ നടക്കണം', വെറുതെ പറയുന്നതല്ല, കാരണമുണ്ട്

5

Also Read: IND vs ENG: 'വളരെ മോശം ക്രിക്കറ്റ്, മാനസികമായി ഇന്ത്യ തളര്‍ന്നു', പ്രകടനത്തെക്കുറിച്ച് ദാസ്ഗുപ്ത

യുണൈറ്റഡിനൊപ്പം ബാലന്‍ദ്യോര്‍ പുരസ്‌കാരവും റൊണാള്‍ഡോ നേടിയിട്ടുണ്ട്. മൂന്ന് തവണ പ്രീമിയര്‍ ലീഗ്,ഒരു എഫ്എ കപ്പ്,രണ്ട് ഫുട്‌ബോള്‍ ലീഗ് കപ്പ്,ഒരു എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ്,ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ്,ഒരു ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങളാണ് യുണൈറ്റഡിനൊപ്പം റൊണാള്‍ഡോ നേടിയത്.

Story first published: Saturday, August 28, 2021, 10:16 [IST]
Other articles published on Aug 28, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X