കേരള പ്രീമിയര്‍ ലീഗ്: ജഴ്‌സി പുറത്തിറക്കി കേരള യുണൈറ്റഡ് എഫ്‌സി, ആദ്യ കളി മാര്‍ച്ച് ആറിന്

തിരുവനന്തപുരം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ പുതിയ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സിയുടെ ജഴ്സി പുറത്തിറക്കി. തിരുവനന്തപുരം കായിക മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ കേരള യുണൈറ്റഡ് താരം അലോഷ്യസ് മുത്തയ്യന് നല്‍കി പ്രകാശനം നിവഹിച്ചു. ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ പങ്കെടുത്തു.

മാര്‍ച്ച് ആറു മുതല്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലുമാണ് കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുക. നിലവിലെ ചാംപ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ്, റണ്ണറപ്പ് ഗോകുലം കേരള എഫ്.സി, സാറ്റ് തിരൂര്‍, എഫ്.സി കേരള തൃശ്ശൂര്‍, കേരള യുണൈറ്റഡ് എഫ്.സി, കേരള പോലീസ്, റോയല്‍ ബാസ്‌കോ മലപ്പുറം, ഗോള്‍ഡണ്‍ ത്രഡ്സ് എറണാകുളം, കോവളം എഫ്.സി തിരുവനന്തപുരം, ലൂക്കാ സോക്കര്‍ മലപ്പുറം, കെ.എസ്.ഇ.ബി തിരുവനന്തപുരം, എം.എ കോളജ് കോതമംഗലം തുടങ്ങിയ 12 ടീമുകളാണ് രണ്ട് ഗ്രൂപ്പുകളായി മത്സരിക്കുന്നത്.

മാര്‍ച്ച് ആറിന്‌ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ കേരള യുണൈറ്റഡ് എഫ്.സി കോവളം എഫ്.സിയെ നേരിടും. വൈകീട്ട് നാലു മണിക്കാണ് മല്‍സരം. രണ്ടാമത്തെ മല്‍സരം രാത്രി ഏഴു മണിക്ക് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ലൂക്ക എഫ്.സിയും എഫ്.സി കേരളയും തമ്മിലാണ്. വിജയികള്‍ക്ക് മൂന്നു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, February 28, 2021, 19:14 [IST]
Other articles published on Feb 28, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X